Jai Ganesh Ott: ഉണ്ണി മുകുന്ദന്റെ 'ജയ് ​ഗണേഷ്' ഒടിടിയിൽ; എവിടെ കാണാം?

മെയ് 24 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സ്, ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 25, 2024, 11:39 AM IST
  • ഉണ്ണി മുകുന്ദനും മഹിമയ്ക്കും പുറമെ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
  • ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചുവന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.
Jai Ganesh Ott: ഉണ്ണി മുകുന്ദന്റെ 'ജയ് ​ഗണേഷ്' ഒടിടിയിൽ; എവിടെ കാണാം?

ഉണ്ണി മുകുന്ദൻ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാനായില്ലെങ്കിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. മെയ് 24 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സ്, ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്യുന്നത്.  മഹിമാ നമ്പ്യാരാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Add Zee News as a Preferred Source

ഉണ്ണി മുകുന്ദനും മഹിമയ്ക്കും പുറമെ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചുവന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

Also Read: Meera Vasudev Wedding: നടി മീര വാസുദേവ് വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ

 

ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിച്ചത്. ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍ - സംഗീത് പ്രതാപ്. സൗണ്ട് ഡിസൈന്‍ - തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സൂരജ് കുറവിലങ്ങാട്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - വിപിന്‍ ദാസ്, സ്റ്റില്‍സ് - നവീന്‍ മുരളി.

Trending News