മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം അഭിലാഷ് പിള്ളയും വിഷ്ണു ശശി ശങ്കറും വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അർജുൻ അശോകൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു ശശി ശങ്കർ ചിത്രം സംവിധാനം ചെയ്യുന്നു. മുരളി കുന്നുംപുറത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ എം.ആർ രാജകൃഷ്ണൻ ആണ്. എഡിറ്റർ- ഷഫീക്ക് മുഹമ്മദ് അലി, ആർട്- അജയ് മങ്ങാട്ട് എന്നിവരാണ്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിട്ടേക്കും. 'ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറായിക്കോളൂ' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
Also Read: Movie Meiyazhagan: കാർത്തിയുടെ 'മെയ്യഴകൻ്റെ' സെക്കൻ്റ് ലുക്ക് പുറത്തിറങ്ങി
തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളിൽ ഇവിടെ യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്നു. ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയും ആണോ ചിത്രം പറയുന്നത് അതോ വേറെ കഥയാണോ എന്നത് വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.