Jailer Box Office: 13 ദിവസം, 550 കോടി..!! 2.0യെ മറികടക്കാൻ ഇനി അധികം താമസമില്ല; കുതിപ്പ് തുടർന്ന് ജയിലർ

13 ദിവസം കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ നേടി രജനികാന്ത് നായകനായ ജയിലർ.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 12:13 PM IST
  • റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന ചിത്രം ഇന്ത്യയിൽ 300 കോടി ക്ലബിൽ കയറിയ രണ്ടാമത്തെ രജനികാന്ത് ചിത്രമാണ്.
  • 291.80 കോടിയാണ് ചിത്രം ആഭ്യന്തര വിപണിയിൽ സ്വന്തമാക്കിയിരിക്കുന്നത്.
  • 13 ദിവസം കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ നേടി.
Jailer Box Office: 13 ദിവസം, 550 കോടി..!! 2.0യെ മറികടക്കാൻ ഇനി അധികം താമസമില്ല; കുതിപ്പ് തുടർന്ന് ജയിലർ

റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ ജയിലർ. 13 ദിവസം പിന്നിടുമ്പോഴും ഈ തരം​ഗത്തിന് കുറവ് ഒന്നും വന്നിട്ടില്ല എന്നതാണ് ചിത്രം നേടുന്ന കളക്ഷനുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ​ഗോള ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന മുന്നേറ്റം തുടരുകയാണ് നെൽസൺ ഒരുക്കിയ ജയിലർ. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വിദേശത്തും ജയിലർ തരം​ഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന ചിത്രം ഇന്ത്യയിൽ 300 കോടി ക്ലബിൽ കയറിയ രണ്ടാമത്തെ രജനികാന്ത് ചിത്രമാണ്. 291.80 കോടിയാണ് ചിത്രം ആഭ്യന്തര വിപണിയിൽ സ്വന്തമാക്കിയിരിക്കുന്നത്. 13 ദിവസം കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ നേടി. രജനികാന്ത് തന്നെ നായകനായ 2.0 ആണ് ആ​ഗോള ബോക്സ് ഓഫീസിൽ ഒന്നാമതായി നിൽക്കുന്നത്. 723 കോടിയായിരുന്നു ചിത്രം നേടിയത്. ജയിലർ അതിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Also Read: Jailer: കേരളത്തില്‍ കൊടുങ്കാറ്റായി ജയിലര്‍; രജനി ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക്

എന്നാൽ വരും ദിവസങ്ങളിൽ ഷാരൂഖ് ഖാന്റെ ജവാൻ, പ്രഭാസിന്റെ സലാർ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ കടുത്ത മത്സരം നേരിടേണ്ടി വരും ജയിലറിന്. സെപ്റ്റംബർ 7ന് ആണ് ജവാൻ റിലീസ് ആകുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗ് തന്നെ വലിയ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ഇത് ജയിലറിന് 700 കോടിയിലേക്കുള്ല യാത്ര അൽപം ബുദ്ധിമുട്ടുണ്ടാക്കും.

കേരളത്തിലും ജയിലര്‍ ആഘോഷമാകുകയാണ്. കാരണം രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ജയിലര്‍. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷത്തോളമായി മോഹന്‍ലാലില്‍ നിന്ന് വലിയ ഹിറ്റുകളോ മികച്ച കഥാപാത്രങ്ങളോ ഒന്നും ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. ജയിലറിലെ മാത്യു എന്ന അധോലോക നേതാവായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തില്‍ ജയിലറിന്റെ കളക്ഷന്‍ കുതിച്ചുയര്‍ന്നു.

കേരളത്തില്‍ ജയിലറിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെറും 13 ദിവസങ്ങള്‍ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണ്. ഇതിനോടകം തന്നെ 46.45 കോടിയാണ് ജയിലര്‍ സ്വന്തമാക്കിയതെന്ന് ഇ ടൈംസ് എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ജയിലർ ഇതുവരെ നേടിയത്:

ഓ​ഗസ്റ്റ് 10: 48.35 കോടി രൂപ
ഓ​ഗസ്റ്റ് 11: 25.75 കോടി രൂപ
ഓ​ഗസ്റ്റ് 12: 34.3 കോടി രൂപ
ഓ​ഗസ്റ്റ് 13: 42.2 കോടി രൂപ
ഓ​ഗസ്റ്റ് 14: 23.55 കോടി രൂപ
ഓ​ഗസ്റ്റ് 15: 36.5 കോടി രൂപ
ഓ​ഗസ്റ്റ് 16: 15 കോടി രൂപ
ഓ​ഗസ്റ്റ് 17: 10.2 കോടി രൂപ
ഓ​ഗസ്റ്റ് 18: 10.05 കോടി രൂപ
ഓ​ഗസ്റ്റ് 19: 16.5 കോടി രൂപ
ഓ​ഗസ്റ്റ് 20: 19.2 കോടി രൂപ
ഓ​ഗസ്റ്റ് 21: 5.7 കോടി രൂപ
ഓ​ഗസ്റ്റ് 22: 4.50 കോടി രൂപ
ആകെ: 291.80 കോടി രൂപ

ആ​ഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ 10 കോളിവുഡ് സിനിമകൾ

2.0: 723 കോടി രൂപ
ജയിലർ: 550 കോടി രൂപ (ഇതുവരെ)
PS-1: 488 കോടി രൂപ
വിക്രം: 411.89 കോടി രൂപ
ബിഗിൽ: 295.85 കോടി രൂപ
മെർസൽ: 260 കോടി
പേട്ട: 260 കോടി
സർക്കാർ: 257 കോടി
ദർബാർ: 247.80 കോടി
ഐ: 240 കോടി രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News