Jailer Movie : ചിരിക്കൊപ്പം തമന്നയുടെ മാസ്മരികതയും; ജയിലറിലെ കാവാല ഗാനത്തിന്റെ വീഡിയോ പുറത്ത്

Jailer Kaavaalaa Song : അനിരുദ്ധാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 08:26 PM IST
  • അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ
Jailer Movie : ചിരിക്കൊപ്പം തമന്നയുടെ മാസ്മരികതയും; ജയിലറിലെ കാവാല ഗാനത്തിന്റെ വീഡിയോ പുറത്ത്

രജിനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമാണ് ജയിലർ. റിലീസിന് മുമ്പ് പല പ്രഖ്യാപനങ്ങളാൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് കൂടുതൽ ആവേശം ലഭിച്ചത് ജയിലറിലെ ഗാനമായ കാവാല റിലീസായതോടെയാണ്. തമന്നയുടെ നൃത്തത്തിന്റെ ഏതാനും രംഗങ്ങളും ഒപ്പം സൂപ്പർസ്റ്റാറും അനിരുദ്ധ ഒരുക്കിയ കാവാല ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചിത്രത്തിലെ ഐറ്റം ഗാനമാണെന്ന് പ്രതീക്ഷ നൽകിയ പാട്ട് തിയറ്ററിൽ കണ്ടത് മറ്റൊരു അനുഭവമായിരുന്നു. തമന്നയുടെ ചടുലമായ നൃത്തത്തിനൊപ്പം ബ്ലാസ്റ്റ് മോഹന്റെ കോമഡി രംഗങ്ങളും ചേർത്താണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ അണിയറ പ്രവർത്തകർ കാവാലയുടെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.  

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. മലയാളികൾക്കും ഏറെ ആവേശം പകർന്നിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ കേമിയോ വേഷത്തിലെത്തി കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാഴ്ത്തി. ഒപ്പം പ്രധാന വില്ലൻ വേഷം ചെയ്ത വിനായകനും മികച്ച കൈയ്യടിയാണ് നേടിയെടുത്തത്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും, ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തി.

ALSO READ : Jailer Movie : 'സ്വപ്നത്തിൽ പോലും യോസിക്കലേ സാർ'; ജയിലറിലെ വർമ്മൻ ഹിറ്റായതിനെ കുറിച്ച് നടൻ വിനായകൻ

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോ​ഗ്രാഫർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News