ഡ്രസ്സിന് എന്തോ പറ്റി? ജാൻവി കപൂർ കാണിച്ച അബദ്ധം വൈറൽ, ഡ്രസ്സിന് ഇതെന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

Janhvi Kapoor Strapless Cinderella Gown Issue: സ്ട്രാപ്പ്ലെസ് സിൻഡ്രെല്ല ഗൗണിലായിരുന്നു താരം എത്തിയത്, ഇതാണ് പ്രശ്നമായത് എന്നാൽ സോഷ്യൽ മീഡിയ ഇത് പ്രശ്നമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 12:17 PM IST
  • സുഖകരമല്ലാത്ത വേഷങ്ങളിൽ എന്തിനാണ് എത്തുന്നത് എന്നായിരുന്നു ജാൻവിയോട് സോഷ്യൽ മീഡിയ
  • എല്ലി ബ്യൂട്ടി അവാർഡ്സിന് മുംബൈയിൽ താരം എത്തിയപ്പോഴായിരുന്നു സംസാരം
  • നേരത്തെയും വസ്ത്രധാരണം ജാൻവി കപൂറിന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്
ഡ്രസ്സിന് എന്തോ പറ്റി? ജാൻവി കപൂർ കാണിച്ച അബദ്ധം വൈറൽ, ഡ്രസ്സിന് ഇതെന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫാഷൻ സെൻസിൽ ബോളിവുഡ് നടിമാർ പുലർത്തുന്ന ഒരുതരം വൈറൽ രീതിയുണ്ട്. മിക്കവാറും ആളുകളും ഇത് പിന്തുടരാറുമുണ്ട്. എന്നാൽ സംഭവം എന്തും ആയിക്കൊള്ളട്ടെ ഇത് പലപ്പോഴും അബദ്ധത്തിലും കലാശിക്കാറുണ്ട്.

അത്തരത്തിൽ ജാൻവി കപൂറിനുണ്ടായ അബദ്ധമാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാരം. എല്ലി ബ്യൂട്ടി അവാർഡ്സിന് മുംബൈയിൽ താരം എത്തിയപ്പോഴായിരുന്നു സംസാരം.സ്ട്രാപ്പ്ലെസ് സിൻഡ്രെല്ല ഗൗണിലായിരുന്നു താരം എത്തിയത്.ഇത്തരത്തിൽ സുഖകരമല്ലാത്ത വേഷങ്ങളിൽ എന്തിനാണ് എത്തുന്നത് എന്നായിരുന്നു ജാൻവിയോട് സോഷ്യൽ മീഡിയോ ചോദിച്ചത്.  പുറത്ത് വന്ന വീഡിയോയിൽ വസ്ത്രം ക്രമീകരിക്കാൻ പാടുപെടുന്ന ജാൻവിയെ ആണ് കാണുന്നത്.

 

 

ഇൻറർനെറ്റിലെ ഒരു വിഭാഗം ജാൻവി കൈലി ജെന്നറിനെ “പകർത്തുക”യാണെന്നാണ് ആരോപിച്ചത്.  കൂടാതെ ഇവർക്ക് ഇത്തരത്തിൽ വസ്തരം ധരിക്കേണ്ട് ആവശ്യം എന്താണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. സംഭവം എന്തായാലും വീണ്ടും ജാൻവിയെ സോഷ്യൽ മീഡിയയിൽ വൈറലാക്കി.

ALSO READ: കാറ്റത്ത് പാറി ജാൻവിയുടെ ഫ്രോക്ക്; പിന്നാലെ വൈറലും

ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ, തന്റെ അവസാന ഒടിടി ചിത്രമായ ഗുഡ് ലക്ക് ജെറിയിലെ മികച്ച പ്രകടനത്തിലൂടെ വളരെയധികം  പ്രേക്ഷക പ്രശംസ നേടിയിരുന്നു. മിലിയിലെ ജാൻവിയുടെ മികച്ച പ്രതികരണവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News