ഷാരൂഖ് ചിത്രം ജവാൻ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതുവരെ ചിത്രം 500 കോടി രൂപ നേടിയതായാണ് കണക്ക്. ഇതോടെ ഒരു വർഷത്തിനിടെ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ താരമായി ഷാരൂഖ് ഖാൻ. ഷാരൂഖ് ചിത്രം പഠാൻ 1000 കോടിയാണ് ബോക്സോഫീസുകളിൽ നേടിയത്.
ജവാൻറെ നാലാം ദിവസം ഇന്ത്യയിൽ ട്രാക്ക് ചെയ്ത ഷോകളിൽ നിന്ന് 28,75,961 ടിക്കറ്റുകളാണ് വിറ്റത്, ദേശീയ മൾട്ടിപ്ലെക്‌സ് ശൃംഖലകളായ പിവിആർ (4,29,729 ടിക്കറ്റുകൾ), ഐഎൻഎക്‌സ് (3,69,775 ടിക്കറ്റുകൾ), സിനിപോളിസ് (1,58,007 ടിക്കറ്റുകൾ) അടക്കം ഇത്തരത്തിൽ ജവാൻ റിലീസ് ചെയ്തതിന്റെ നാലാം ദിവസം മൊത്തം 9,57,511 ടിക്കറ്റുകളാണ് വിറ്റത്. ഞായറാഴ്ചത്തെ ടിക്കറ്റ് വിൽപ്പനയിലൂടെ ജവാൻ ആകെ 85.10 കോടി രൂപ നേടി.
Jawan WW Box Office
The film joins the elite ₹500 cr club in just 4 days across the world.
Registers biggest single day collection in India for any Bollywood film till date.
||#Jawan|#ShahRukhKhan|#Nayanthara||
Day 1 - ₹ 125.05 cr
Day 2 - ₹ 109.24 cr
Day 3 - ₹ 140.17… pic.twitter.com/5GLg3Az7Qa— Manobala Vijayabalan (@ManobalaV) September 11, 2023
ഹിന്ദി ഷോകളിൽ നിന്നാണ് ചിത്രത്തിന്റെ വരുമാനത്തിൻറെ സിംഹഭാഗവും എത്തുന്നത്. 15,404 ഹിന്ദി ഷോകളി നിന്നായി 76.07 കോടിയും, 918 തമിഴ് ഷോകളിൽ നിന്ന് 5.59 കോടിയും 798 തെലുങ്ക് ഷോകളിൽ നിന്ന് 3.44 കോടി രൂപയുമാണ് നേടിയത്. അവധി ദിവസമായതിനാൽ തന്നെ ഉയർന്ന വരുമാനമാണ് ലഭിച്ചത്.
ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം 125 കോടിയും, രണ്ടാം ദിനം 109 കോടിയും, മൂന്നാം ദിനം 140.17 കോടിയുമാണ് നേടിയത്. നാലാം ദിനം 156.80 കോടിയും ചിത്രം സ്വന്തമാക്കി. ആകെ 531 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ വിവിധ ബോക്സോഫീസുകളിൽ നിന്നും നേടിയതെന്ന് മനോബാല പങ്ക് വെച്ച ട്വിറ്റർ കണക്കുകളിൽ പറയുന്നു.
തമിഴ് സംവിധായകനായ ആറ്റലിയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിദ്ദി ഡോഗ്ര എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...