'പണ്ട് സിനിമയിൽ അഭിനയിച്ച കുഞ്ചാക്കോ ബോബനല്ലേ? എന്നെ ഓർമ്മയുണ്ടോ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ച ജയസൂര്യയാണ്... ഹേ മനസിലായില്ലേ???'.. കേട്ടിട്ട് കൗതുകം തോന്നുന്നല്ലേ. സംഭവം ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആണ്. കുഞ്ചാക്കോ ബോബനോട് ഫോണിൽ സംസാരിക്കുന്ന ജയസൂര്യ എന്ന രീതിയിലാണ് സംഭവം ഷെയർ ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ ചുമ്മാ വീട്ടിൽ ഇരിക്കുകയാണ് മിക്ക താരങ്ങളും. ജനങ്ങൾ തങ്ങളെ മറന്നു തുടങ്ങി എന്ന കാര്യം തമാശയായി അവതരിപ്പിച്ചതാണ് ജയസൂര്യ. അതോടെ സംഭവം വൈറലായിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.
Also Read: ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാർ qurantineൽ
നിരവധി ആരാധകരാണ് രസകരമായ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ, ചുമ്മാ വീട്ടിൽ ഇരുന്നാലും ഒടുക്കത്തെ ലുക്ക് ആണ് മച്ചാൻ എന്നൊക്കെയാണ് ആരാധകരുടെ അകമന്റുകൾ.