Nunakuzhi Movie: 'നുണക്കുഴി' ഷൂട്ടിം​ഗ് തുടങ്ങി; ജീത്തു - ബേസിൽ ചിത്രത്തിന് പൂജയോടെ തുടക്കം

സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 12:08 PM IST
  • ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ​
  • ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർ​ഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Nunakuzhi Movie: 'നുണക്കുഴി' ഷൂട്ടിം​ഗ് തുടങ്ങി; ജീത്തു - ബേസിൽ ചിത്രത്തിന് പൂജയോടെ തുടക്കം

നേരിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം നുണക്കുഴിയുടെ ഷൂട്ടിം​ഗ് തുടങ്ങി. പൂജയോടെയാണ് ഷൂട്ടിം​ഗിന് തുടക്കമായത്. പൂജാ ചിത്രങ്ങൾ ജീത്തു ജോസഫ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ​ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർ​ഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലയേഴ്സ് ഡേ ഔട്ട് എന്നാണ് ടാ​ഗ്ലൈൻ. കെആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന.  'കൂമൻ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി '. സതീഷ് കുറുപ്പ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിനായക് വിഎസ് ആണ്. 

Also Read: Kaithi 2: 'കൈതി 2' ജനുവരിയിൽ തുടങ്ങേണ്ടിയിരുന്നത്; പക്ഷേ ഇനിയും താമസിക്കും, കാരണം ഇതാണ്!

 

സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്. മേക്കപ്പ്: അമൽ ചന്ദ്രൻ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, കോസ്റ്റ്യൂം ഡിസൈനർ: ലിന്റ ജീത്തു, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, ഡിസൈൻ: യെല്ലോടൂത്ത്.

Trending News