Rocketry The Nambi Effect: ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്

Rocketry The Nambi Effect: ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിലായിരുന്നു ട്രെയിലർ പ്രദർശിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 03:59 PM IST
  • ആർ. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'റോക്കട്രി ദ നമ്പി ഇഫക്ട്' പ്രദർശനത്തിന് ഒരുങ്ങുകയാണ്
  • 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ റോക്കട്രി: ദി നമ്പി ഇഫക്ട് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു
  • നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്
Rocketry The Nambi Effect: ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്

'റോക്കട്രി ദ നമ്പി ഇഫക്ടിന്റെ' ട്രെയിലർ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നസ്ഡാക്കിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിലായിരുന്നു ട്രെയിലർ പ്രദർശിപ്പിച്ചത്. ആർ. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'റോക്കട്രി ദ നമ്പി ഇഫക്ട്' പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാ​ഗമായി മാധവൻ ഡോ. നമ്പി നാരായണനോടൊപ്പം യുഎസിൽ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തിലാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by R. Madhavan (@actormaddy)

ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ മൂന്ന് നമ്പി ദേശീയ ദിനമായും പ്രഖ്യാപിച്ചിരുന്നു. ജൂൺ മൂന്ന് എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാനായി മാറ്റിവയ്ക്കപ്പെടുമ്പോൾ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. ഇതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ്‌ ആയ ന്യൂ യോർക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലെ നസ്ഡാക്കിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചത്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ റോക്കട്രി: ദി നമ്പി ഇഫക്ട്  കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതം തന്നെ പോരാട്ടമാക്കിയ, തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്വം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ അതിൽ മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലനും പങ്കുണ്ട്. വ്യവസായിയായ വർഗീസ് മൂലന്റെ 'വർഗീസ് മൂലൻ പിക്ചേഴ്സ്' ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. റോക്കട്രി ചിത്രത്തിന്റെ നേട്ടം അഭിമാനകരമാണെന്ന് നിർമാതാവ് വർഗീസ് മൂലൻ പറയുന്നു. ചിത്രത്തിന്റെ ട്രെയിലർ 2021 ഏപ്രിലിൽ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: Prakashan Parakkatte trailer: ചിരിപ്പിക്കാൻ പ്രകാശനും കൂട്ടരും തിയേറ്ററുകളിലേക്ക്; പ്രകാശൻ പറക്കട്ടെ' ട്രെയിലർ

ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രാനാണ് നായിക. നമ്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആർ. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News