'Kaali' movie poster: കാളി സിനിമയുടെ വിവാദ പോസ്റ്റർ; ലീന മണിമേഖലയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുപി പോലീസ്

Kaali Controversy: കാളി ദേവിയെ ചിത്രീകരിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീ പുകവലിക്കുന്നതിന്റെ ചിത്രമാണ് ലീന മണിമേഖല ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ലീന മണിമേഖലയ്ക്കെതിരെ ഉയർന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 01:41 PM IST
  • ഹിന്ദുത്വത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
  • ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
  • കാളി ദേവിയെ ചിത്രീകരിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീ പുകവലിക്കുന്നതിന്റെ ചിത്രമാണ് ലീന മണിമേഖല ട്വിറ്ററിൽ പങ്കുവച്ചത്
'Kaali' movie poster: കാളി സിനിമയുടെ വിവാദ പോസ്റ്റർ; ലീന മണിമേഖലയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുപി പോലീസ്

ന്യൂഡൽഹി: കാളി എന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ച  നിർമാതാവ് ലീന മണിമേഖലയ്ക്കെതിരെ ഹിന്ദുത്വത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാളി ദേവിയെ ചിത്രീകരിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീ പുകവലിക്കുന്നതിന്റെ ചിത്രമാണ് ലീന മണിമേഖല ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ലീന മണിമേഖലയ്ക്കെതിരെ ഉയർന്നത്. എൽജിബിടി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന നിറവും ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്.

ചലച്ചിത്ര നിർമാതാവ് മണിമേഖലയ്‌ക്കെതിരെ ബിജെപി നേതാവ് ശിവം ഛബ്ര പോലീസിൽ പരാതി നൽകിയിരുന്നു. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കാളി എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിർമാതാവ് ലീന മണിമേഖലയ്‌ക്കെതിരെ ഡൽഹി പോലീസിലാണ് ശിവം ഛബ്ര പരാതി നൽകിയത്. ഡൽഹി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അമൃത ഗുഗുലോത്തിനാണ് പരാതി നൽകിയത്. ലീനയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

ALSO READ: Kaali Controversy: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി, സിനിമ പോസ്റ്റര്‍ വിവാദത്തില്‍ മറുപടിയുമായി സംവിധായിക ലീന മണിമേഖലൈ

ആരാണ് ലീന മണിമേഖല?

മധുരയിൽ ജനിച്ച, ടൊറന്റോ ആസ്ഥാനമായുള്ള ഇന്ത്യൻ ചലച്ചിത്ര നിർമാതാവും കവിയും അഭിനേത്രിയുമാണ് ലീന മണിമേഖല. അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്യുമെന്ററി, ഫിക്ഷൻ എന്നിവയുൾപ്പെടെ ഒരു ഡസൻ സിനിമകളും മണിമേഖല നിർമിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ചലച്ചിത്ര മേളകളിൽ ലീന മണിമേഖല അം​ഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ കാനഡയിലാണ് ലീന മണിമേഖല താമസിക്കുന്നത്. ലീന മണിമേഖലാ പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് അവർ. മാത്തമ്മ, പറൈ, ബ്രേക്കിംഗ് ദി ഷാക്കിൾസ്, ലവ് ലോസ്റ്റ്, എ ഹോൾ ഇൻ ദ ബക്കറ്റ്, ദേവതകൾ, സെങ്കടൽ, മൈ മിറർ ഈസ് ദ ഡോർ, സോങ് ഓഫ് റെസിസ്റ്റൻസ് എന്നിവ ഉൾപ്പെടെ നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News