കാക്കിപ്പട തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ റീമേക്കിനൊരുങ്ങുന്നു. തെലുങ്ക് സിനിമ മേഖലയിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമിച്ച കെഎസ് രാമറാവുവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ചിരഞ്ജീവിയെ നായകനാക്കി നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽ വച്ചാണ് കാക്കിപ്പടയുടെ റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണാൻ കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി കാക്കിപ്പടയടുടെ സംവിധായകൻ ഷെബി പറയുന്നു.
മലയാള സിനിമയിൽ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഷെബി കാക്കിപ്പടയുടെ റീമേക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമിച്ചത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാഗർ (രാക്ഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...