Indian 2: കമൽഹാസൻ ചിത്രം ''ഇന്ത്യൻ 2'' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Indian 2 Movie Updates: അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 3 വർഷം മുമ്പ് തുടങ്ങിയ ഈ സിനിമയുടെ ജോലികൾ ഇപ്പോഴും തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 04:07 PM IST
  • ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ടീം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ഒടിടി ഭീമൻ നെറ്റ്ഫ്ലിക്സ് സെൻസേഷണൽ വിലയ്ക്ക് വാങ്ങി.
  • ഇന്ത്യൻ 2വിൻ്റെ ഡിജിറ്റൽ അവകാശം 200 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. കോളിവുഡിൽ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്ത്യൻ 2 ആണ്.
Indian 2: കമൽഹാസൻ ചിത്രം ''ഇന്ത്യൻ 2'' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ 1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ലൈക്കയും റെഡ് ജയൻ്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  കമൽഹാസൻ, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, അന്തരിച്ച വിവേക്, അന്തരിച്ച മനോബാല എന്നിവരോടൊപ്പം വൻ താരനിര തന്നെയുണ്ട്. 

അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 3 വർഷം മുമ്പ് തുടങ്ങിയ ഈ സിനിമയുടെ ജോലികൾ ഇപ്പോഴും തുടരുകയാണ്. ചിത്രത്തിൻ്റെ പോസ്റ്ററുകളും ഇടയ്ക്കിടെയുള്ള ചില വീഡിയോകളും ഇതുവരെ പുറത്തുവന്നിരുന്നു. എന്നാൽ അതല്ലാതെ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ടീം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ഒടിടി ഭീമൻ നെറ്റ്ഫ്ലിക്സ് സെൻസേഷണൽ വിലയ്ക്ക് വാങ്ങി. ഇന്ത്യൻ 2വിൻ്റെ ഡിജിറ്റൽ അവകാശം 200 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. കോളിവുഡിൽ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്ത്യൻ 2 ആണ്.

ALSO READ: സെക്സി ലുക്കിൽ തമന്ന ഭാട്ടിയ; ചിത്രങ്ങൾ വൈറൽ

റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ മുഴുവൻ ചിത്രീകരണവും പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ 2 മെയ് 16നോ 30നോ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, എത്രയും വേഗം അപ്‌ഡേറ്റ് പുറത്തുവിടുമെന്ന് കോളിവുഡ് വൃത്തങ്ങൾ പറയുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News