മോദിയെ അനുകൂലിച്ചത് തെറ്റായിപ്പോയി, മാപ്പാക്കണമെന്ന് കമല്‍ഹാസന്‍

നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയെന്ന്‍ നടന്‍ കമലഹാസന്‍. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. 

Last Updated : Oct 18, 2017, 07:00 PM IST
മോദിയെ അനുകൂലിച്ചത് തെറ്റായിപ്പോയി, മാപ്പാക്കണമെന്ന് കമല്‍ഹാസന്‍

ചെന്നൈ:നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയെന്ന്‍ നടന്‍ കമലഹാസന്‍. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. 

നോട്ട് നിരോധനം എന്ന തീരുമാനം പ്രധാനമന്ത്രിക്ക് പറ്റിയ വലിയ തെറ്റാണെന്നും അദ്ദേഹം അത് സമ്മതിക്കുകയാണെങ്കിൽ താൻ മോദിയെ വീണ്ടും അഭിവാദ്യം ചെയ്യുമെന്നും കമൽ പറഞ്ഞു. ഒരു തമിഴ് മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പുതിയ നിലപാട് വ്യ‌ക്തമാക്കിയത്. 

Trending News