കങ്കണ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു; ചിത്രത്തിൽ താരം ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ

1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിൽ ഒന്നായി എല്ലാ കാലത്തും വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥ കാലഘട്ടത്തെ ഒരു കടുത്ത ബി.ജെ.പി അനുഭാവി കൂടിയായ കങ്കണ എങ്ങനെ വെള്ളിത്തിരയിൽ എത്തിക്കും എന്നത് സിനിമാ പ്രേമികളെപ്പോലെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നുണ്ട്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 30, 2022, 07:29 PM IST
  • ചിത്രത്തിന്‍റെ പരാജയത്തോടെ കങ്കണയെ പരിഹസിച്ച്കൊണ്ട് നിരവധി ട്രോളുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വന്നു.
  • ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ച വിവരം കങ്കണ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്.
  • ചിത്രത്തിൽ ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായാണ് താരം അഭിനയിക്കുന്നത്.
കങ്കണ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു; ചിത്രത്തിൽ താരം ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ

കങ്കണയുടെ അവസാന ചിത്രമായ ധാക്കട് ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു. ചിത്രം പുറത്തിറങ്ങി ഒരാഴ്ച്ച പിന്നിടുന്ന ദിവസം ഇന്ത്യയിൽ നിന്ന് മുഴുവൻ ധാക്കഡ് കളക്ട് ചെയ്തത് 4420 രൂപ മാത്രം ആണ്. അതായത് ഈ ദിവസം ധാക്കട് എന്ന ചിത്രം ഇന്ത്യയിൽ കണ്ടത് വെറും 20 പേർ മാത്രം. ആദ്യമായല്ല ഒരു ബോളീവുഡ് ചിത്രം ഇത്ര വലിയ പരാജയം നേരിടുന്നത്. എങ്കിലും ഈ ചിത്രത്തിന്‍റെ പരാജയത്തിന് ആക്കം കൂട്ടുന്നത് ചിത്രത്തിന്‍റെ ഭീമമായ ബഡ്ജറ്റാണ്. ചിത്രത്തിന്‍റെ പരാജയത്തോടെ കങ്കണയെ പരിഹസിച്ച്കൊണ്ട് നിരവധി ട്രോളുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വന്നു. 

എങ്കിലും ഇവയൊന്നും ശ്രദ്ധിക്കാതെ തന്‍റെ അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ജോലികളിലേക്ക് കങ്കണ കടന്നിരിക്കുകയാണ്. 'എമർജൻസി' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ച വിവരം കങ്കണ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 'മണികർണ്ണിക - ദി ക്വീൻ ഓഫ് ഛാൻസി' എന്ന ചിത്രത്തിന് ശേഷം കങ്കണ റണാവത്ത് സംവിധായികയുടെ കുപ്പായം അണിയുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായാണ് താരം അഭിനയിക്കുന്നത്. 

Read Also: ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ

1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിൽ ഒന്നായി എല്ലാ കാലത്തും വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥ കാലഘട്ടത്തെ ഒരു കടുത്ത ബി.ജെ.പി അനുഭാവി കൂടിയായ കങ്കണ എങ്ങനെ വെള്ളിത്തിരയിൽ എത്തിക്കും എന്നത് സിനിമാ പ്രേമികളെപ്പോലെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് കങ്കണ റണാവത്ത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

'ഇത് ഇന്ദിരാഗാന്ധിയുടെ വെറും ജീവിത ചരിത്രം മാത്രം ആയിരിക്കില്ല, ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടി ആയിരിക്കുമെന്നാണ്' കഴിഞ്ഞ വർഷം ചിത്രം പ്രഖ്യാപിച്ചുകൊണ്ട് കങ്കണ ആരാധകരോടായി പറഞ്ഞത്. ധാക്കടിന്‍റെ തിരക്കഥാകൃത്ത് റിതേഷ് ഷായാണ് എമർജൻസിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ട് ലൊക്കേഷൻ സ്റ്റിൽസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്ക് വച്ചാണ് താരം സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയ കാര്യം പ്രഖ്യാപിച്ചത്. പഴയ മോഡലിലുള്ള ഒരു വെള്ള സൽവാർ കുർത്തയാണ് ചിത്രത്തിൽ കങ്കണ ധരിച്ചിരിക്കുന്നത്. 

Read Also: 03:00 AM Music Video : പറഞ്ഞതിലും നേരത്തെ എത്തി 03:00 എഎം മ്യൂസിക് വീഡിയോ; പാടിയത് സലീം കുമാർ

ഇതിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ ചെറുപ്പ കാലത്തിന്‍റെ ചിത്രീകരണമാകാം ഇപ്പോൾ നടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. 'ഞാൻ സിനിമയിൽ ചെയ്തിട്ടുള്ള എല്ലാ വേഷങ്ങളിലും ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംവിധായികയുടെ വേഷം അണിയുമ്പോൾ ആണെന്നാണ്' ചിത്രം പങ്ക് വച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കങ്കണ റണാവത്ത് ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യൻ ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു വനിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്. 

ഇതിന് മുൻപ് തലൈവി എന്ന ചിത്രത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷവും, മണികർണ്ണിക - ദി ക്വീൻ ഓഫ് ഛാൻസി എന്ന ചിത്രത്തിൽ ഛാൻസി റാണിയുടെ വേഷവും കങ്കണ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിക്കാതെ കടന്ന് പോയിരുന്നു. തുടർ പരാജയങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് എമർജൻസിയുമായി എത്തുന്ന കങ്കണ റണാവത്ത് ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുമോ എന്ന കാത്തിരിപ്പിലാണ് ബോളീവുഡ് സിനിമാ ലോകം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News