Kani Kusruthi: ആദ്യമൊക്കെ റൊമാൻസ് തോന്നിയിരുന്നു; മൈത്രേയനെ ''അച്ഛാ..'' എന്ന് വിളിക്കാൻ തോന്നിയിട്ടില്ല; കനി കുസൃതി

Kani Kusruthi about Maitreyan: തനിക്ക് ഒരു 20 22 വയസ്സ് ഒക്കെ ആവുന്ന സമയത്ത് യാതൊരു കാര്യവുമില്ലാതെ  ഞാൻ പ്രഗ്നന്റ് ആണോ എന്നൊക്കെ സംശയം തോന്നും. അമ്മയ്ക്ക് സർജറി ചെയ്ത് കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ ഗർഭിണിയാണെന്ന് തോന്നിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 10:08 AM IST
  • ഇങ്ങനെയും ജീവിതമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഇങ്ങനെയും ജീവിക്കാമെന്ന് ഉറച്ച ശബ്ദത്തോടെ വിളിച്ചു പറയുകയും ജീവിച്ചു കാണിക്കുകയും ചെയ്യുന്നവർ.
  • അത്തരത്തിൽ ഈയിടെ കനി കുസൃതി നൽകിയ ഇന്റർവ്യൂവിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
Kani Kusruthi: ആദ്യമൊക്കെ റൊമാൻസ് തോന്നിയിരുന്നു; മൈത്രേയനെ ''അച്ഛാ..'' എന്ന് വിളിക്കാൻ തോന്നിയിട്ടില്ല; കനി കുസൃതി

കനി കുസൃതി എന്ന നടിയേക്കാൾ പലർക്കും ഇഷ്ടം തന്റെ നിലപാടുകൾ സധൈര്യം ആരെയും കൂസാതെ ഉറക്കെ വിളിച്ചു പറയുന്ന കനി എന്ന വ്യക്തിയെയാണ്. അഭിനയമല്ല ജീവിതം എന്നും പച്ചയായ ജീവിതം എന്തെന്നത് പലപ്പോഴും തന്റെ വാക്കുകളിലൂടെ മനോഹരമായി വ്യക്തമാക്കുന്നയാളാണ് താരം. കനി മാത്രമല്ല പിതാവ് മൈത്രേയനും അമ്മ ജയശ്രീയുമെല്ലാം പൊതുസമൂഹം എന്നും ആശ്ചർത്തോടെ നോക്കുന്ന വ്യക്തിത്വങ്ങളാണ്. 

ഇങ്ങനെയും ജീവിതമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഇങ്ങനെയും ജീവിക്കാമെന്ന് ഉറച്ച ശബ്ദത്തോടെ വിളിച്ചു  പറയുകയും ജീവിച്ചു കാണിക്കുകയും ചെയ്യുന്നവർ. പലപ്പോഴും ഇവർ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ മറ്റും വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഈയിടെ കനി കുസൃതി നൽകിയ ഇന്റർവ്യൂവിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ മൈത്രയേനെക്കുറിച്ചും തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും, സിനിമജീവിതത്തെയും പറ്റി കനി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ALSO READ: ബാച്ചിലേഴ്സിന്റെ കഥയുമായ് 'എൽ എൽ ബി' ! ചിത്രം ഫെബ്രുവരി 2ന് റിലീസ്...

തന്റെ പിതാവായ മൈത്രേയനെ തനിക്ക് ഒരിക്കലും അച്ഛാ എന്ന് വിളിക്കണമെന്ന് തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഞാൻ മൈത്രേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് അച്ഛാ എന്ന് വിളിക്കുന്ന അതേ ഫീൽ തന്നെയാണ് കിട്ടുന്നതെന്നും കനി പറഞ്ഞു. തന്നെ സംബന്ധിച്ച് ഒരു വാക്കിന്റെ അർത്ഥം ആ വാക്കും ആ മനുഷ്യനും തമ്മിലുള്ള ബന്ധമാണ്. അമ്മ ജയശ്രീയെയും അമ്മയെ എന്ന് വിളിക്കാറില്ല. ചേച്ചി എന്നാണ് വിളിക്കാറ്. അതിൽ ഒരു അമ്മയോടുള്ള സ്നേഹവും ചേച്ചിയോടുള്ള സ്നേഹവും നല്ല സുഹൃത്തിനോടുള്ള സ്നേഹവും ഒക്കെ അടങ്ങിയിരിക്കുന്നു. അമ്മാ എന്നോ അച്ഛൻ എന്ന് വിളിക്കുമ്പോൾ മാത്രമല്ല അവിടെ ബന്ധമുണ്ടാകുന്നത് നമുക്ക് അവരോടുള്ള ആ ഒരു സ്നേഹത്തിലാണ് കാര്യം. അതേസമയം തന്നെ തന്റെ അമ്മയുടെ അമ്മയെ അമ്മ എന്ന് വിളിക്കാറുണ്ടായിരുന്നു എന്നും കനി പറഞ്ഞു. 

തനിക്ക് ഒരു 20 22 വയസ്സ് ഒക്കെ ആവുന്ന സമയത്ത് യാതൊരു കാര്യവുമില്ലാതെ പേടി തോന്നും ഞാൻ പ്രഗ്നന്റ് ആണോ എന്നൊക്കെ സംശയം തോന്നും. ഒരു കാര്യവുമില്ല പക്ഷേ ചുമ്മാ ഒരു പേടി. അത്തരത്തിലൊരിക്കൽ എന്റെ അമ്മയ്ക്ക് സർജറി ചെയ്ത് കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ ഗർഭിണിയാണെന്ന് തോന്നിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. കനിയുടെ പ്രണയ ജീവിതത്തെക്കുറിച്ച് ചോദിച്ച അവതാരകയോട് റോമാൻസ് ഒക്കെ തുടക്കത്തിൽ മാത്രമാണ് തോന്നിയിരുന്നത് ഇപ്പോൾ അങ്ങനെയൊന്നും തോന്നുന്നില്ല നല്ല ഫുഡും കഴിച്ച് കിടന്നുറങ്ങാനാണ് തോനുന്നത് എന്നുമായിരുന്നു  മറുപടി. അതിനൊപ്പം തന്നെ കനി പ്രണിയിച്ചിരുന്ന വ്യക്തിയായ ആനന്ദിനെ കുറിച്ചും തുറന്നു സംസാരിച്ചു. 

തങ്ങൾ തമ്മിൽ ഒരു ഓപ്പൺ റിലേഷൻഷിപ്പ് ആയിരുന്നില്ല എന്നും അതിന് ശ്രമിച്ചു എങ്കിലും എനിക്ക് സാധിച്ചില്ല ആനന്ദ് ഓപ്പൺ ആയിരിക്കാൻ ശ്രമിച്ചിരുന്നു, രണ്ടുപേർക്കും ഒന്നിച്ച് അങ്ങനെയൊന്നും സാധിക്കില്ല എന്നുള്ളത് കൊണ്ടാണ് പിരിയേണ്ടി വന്നതെന്നും തനിക്ക് ആനന്ദ് ഓക്കെ ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാന്താരി കണ്മണി എന്ന പേര് ചേർത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല ഇഷ്ടമുള്ള മുളക് കാന്താരിയാണ് പിന്നെ കുറച്ച് എരിവ് കൂടുതലാണല്ലോ അതുകൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത് എന്നായിരുന്നു കനിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

 

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News