കുറഞ്ഞക്കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരരായി മാറിയ കരിക്ക് ടീമിന്റെ പുതിയ സീരീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വെബ്‌സീരീസ് നവംബർ 16 മുതൽ കരിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. ഇത്തവണയും സീരീസ് കോമഡി ത്രില്ലർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.ടീമിന്റെ പുതിയ സീരീസിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഈ വർഷം ഫെബ്രുവരിയിൽ സീരീസിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ടീസറിന് വൻ സ്വീകരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കരിക്കിന്റെ ഇതുവരെ ഇറങ്ങിയ സീരീസുകൾക്കും, മറ്റ് കണ്ടെന്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കരിക്കിന്റെ കണ്ടന്റുകളുടെ നിലവാരം വർധിച്ച് വരികെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ALSO READ: Karikku New Series : കരിക്ക് സാമർത്ഥ്യ ശാസ്ത്രവുമായി വീണ്ടുമെത്തുന്നു; ടീസർ റിലീസ് ചെയ്തു
സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദും, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠവുമാണ്. സീരീസിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ സേവ്യറാണ്. കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍ കൈകാര്യം ചെയ്യുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ലിയോണല്‍ ആന്‍ഡ് ഗോപുവാണ്. വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി
കരിക്ക് ഫ്ലിക്കിന്റെ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയാണ് ടീമിന്റെ അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു സീരീസ്. ഈ വര്ഷം മെയിലാണ് സീരീസ് പുറത്തിറങ്ങിയത്. അനു കെ അനിയനാണ് ഈ സീരീസിലെ പ്രധാന കഥാപാത്രം. അനു ഇതുവരെ ചെയ്ത എല്ലാ സീരീസുകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസുകളിൽ ഒരു പ്രത്യേക ഇടം നേടിയിരുന്നു. ഓരോ കഥാപാത്രങ്ങളും മികവുറ്റതാക്കി മാറ്റാൻ അനുവിന് സാധിച്ചു എന്നതാണ് ഇതിന് കാരണം.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയ്ക്ക് മുൻപ് ഇറങ്ങിയ 'കലക്കാച്ചി' എന്ന കരിക്ക് സീരിസിലെ അനുവിന്റെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിദ്ധാര്‍ത്ഥ് കെ.ടിയാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന സെബാസ്റ്റ്യന്‍ എന്ന യുവാവിന്റെ കഥയാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...