Karthikeya 2 Movie OTT: അനുപമ പരമേശ്വരന്റെ കാർത്തികേയ 2 ഉടൻ ഒടിടിയിലേക്ക് ?

റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് സീ 5 ആണ്.  ചിത്രം ഒക്ടോബർ 5 ന് ഒടിടിയിലെത്തുമെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 06:41 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് സീ 5 ആണ്.
  • ചിത്രം ഒക്ടോബർ 5 ന് ഒടിടിയിലെത്തുമെന്നാണ് സൂചന.
  • ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു കാർത്തികേയ 2. തിയേറ്ററിൽ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
    ചിത്രത്തിൻറെ മലയാളം പതിപ്പ് സെപ്റ്റംബർ 23ന് പുറത്തുവിട്ടിരുന്നു. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.
 Karthikeya 2 Movie OTT: അനുപമ പരമേശ്വരന്റെ കാർത്തികേയ 2 ഉടൻ ഒടിടിയിലേക്ക് ?

നിഖിൽ സിദ്ധാർഥയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കാർത്തികേയ 2 ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് സീ 5 ആണ്. ചിത്രം ഒക്ടോബർ 5 ന് ഒടിടിയിലെത്തുമെന്നാണ് സൂചന. ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു കാർത്തികേയ 2. തിയേറ്ററിൽ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിൻറെ മലയാളം പതിപ്പ് സെപ്റ്റംബർ 23ന് പുറത്തുവിട്ടിരുന്നു. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.  

നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തീയേറ്ററുകളിൽ വമ്പൻ വിജയമായിരുന്നു. ചെറിയ ബജറ്റില്‍ എത്തിയ  കാർത്തികേയ 2  ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടിയാണ് ചിത്രം നേടിയ കളക്ഷൻ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കി.  മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് കാര്‍ത്തികേയ 2. 

ALSO READ: Karthikeya 2: 'കാര്‍ത്തികേയ 2' കേരളത്തിൽ എത്തുന്നു; മലയാളം ട്രെയിലർ പുറത്തുവിട്ടു

 ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചന്തു മൊണ്ടേട്ടിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. . ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വിവേക് ​​കുച്ചിഭോട്ലയാണ് ചിത്രത്തിന്റെ സഹ നിർമാതാവ്. അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലഭൈരവയാണ് ചിത്രത്തിനായി ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കാർത്തിക് ഘട്ടമനേനിയാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. സാഹി സുരേഷ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News