കാർത്തിക് ആര്യൻ കൃതി സനോൺ ജോഡികളുടെ ഏറ്റവും പുതിയ ചിത്രം ഷെഹ്സാദ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസിന് മുന്നോടിയായുള്ള പ്രമോഷൻ തിരക്കുകളിൽ ആണ് രണ്ട് താരങ്ങളും. ലൂക്ക ചുപ്പി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് ആര്യനും കൃതി സനോണും വീണ്ടും ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്. പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും കിടിലം ജോഡികളാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇരുവരും വായു ഫെസ്റ്റിന് എത്തിയിരുന്നു. ഈ പരിപാടിയിൽ ഇരുവരും മുണ്ട സോന ഹൂൻ മൈം എന്ന ഗാനത്തിന് സ്റ്റേജിൽ ചുവടുകളും വെച്ചിരുന്നു. ഈ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും താജ് മഹാലിം മുന്നിൽ വെച്ച് എടുത്ത് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ റൊമാന്റിക്കായി ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് ആരാധകർ അഭിപ്രയപ്പെടുന്നത്.
കാർത്തിക് ആര്യനും കൃതി സനോനും അഭിനയിക്കുന്ന ചിത്രം 2023 ഫെബ്രുവരി 10 ന് റിലീസ് ചെയ്യും. ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം കാർത്തിക് ആര്യനും കൃതി സനോണും വീണ്ടും ഒന്നിച്ച മസാല ചിത്രമാണിത്. ചിത്രത്തിൽ ഷെഹ്സാദ കാർത്തികിന്റെ പ്രണയിനിയായി ആണ് കൃതി സനോൻ അഭിനയിക്കുന്നത്. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് ആര്യൻ കൃതി സനോൺ എന്നിവരെ കൂടാതെ മനീഷ കൊയ്രാള, പരേഷ് റാവൽ, റോണിത് റോയ്, സച്ചിൻ ഖേദേക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഭൂഷൺ കുമാർ, അല്ലു അരവിന്ദ് എസ് രാധാകൃഷ്ണ, അമൻ ഗിൽ, കാർത്തിക് ആര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രീതം ആണ്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കുന്നത് ത്രിവിക്രമാണ്. ഗുൽഷൻ കുമാർ, ടി-സീരീസ്, അല്ലു എന്റർടൈൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...