Keedam Movie : "അവളൊരു കീടമാണ് കീടം, മുച്ചൂടും മുടിച്ച് കളയും"; ത്രില്ലടിപ്പിച്ച് കീടത്തിന്റെ ട്രെയ്‌ലർ

Keeda Movie Release : ചിത്രം മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീടം.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 02:08 PM IST
  • ഹാക്കിങ്ങും ആളുകളുടെ പ്രൈവസിയും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ ഉള്ളത്.
  • ചിത്രം മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീടം.
  • ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കീടം.
  • ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായർ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ രാഹുൽ റിജി രാജ് തന്നെയാണ്.
 Keedam Movie : "അവളൊരു കീടമാണ് കീടം, മുച്ചൂടും മുടിച്ച് കളയും"; ത്രില്ലടിപ്പിച്ച് കീടത്തിന്റെ ട്രെയ്‌ലർ

കൊച്ചി :  ശ്രീനിവാസനും, രജീഷ് വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കീടത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ഹാക്കിങ്ങും ആളുകളുടെ പ്രൈവസിയും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ ഉള്ളത്. ചിത്രത്തിൻറെ റിലീസിങ് തീയതി ഏപ്രിൽ 28 ന് പ്രഖ്യാപിച്ചിരുന്നു. ചിത്രം മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീടം.

ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കീടം. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായർ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ രാഹുൽ റിജി രാജ് തന്നെയാണ്.  ചിത്രത്തിൽ വിജയ് ബാബുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ രജീഷ വിജയൻ ഒരു ഹാക്കറായി ആണ് എത്തുന്നത്. രജിഷയുടെ അച്ഛനായി ആണ് ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ALSO READ: Panthrand Movie : ഉദ്വേഗം നിറയ്ക്കുന്ന ട്രെയ്‌ലറുമായി പന്ത്രണ്ട്; ചിത്രം ജൂൺ 10 നെത്തും

രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഖോ ഖോയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കീടം. സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍  എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം എത്തുന്നത്. 

ശ്രീനിവാസൻ, രജീഷ വിജയൻ, വിജയ് ബാബു എന്നിവരെ കൂടാതെ രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ്‌ എം നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിരാഹായിക്കുന്നത് രാകേഷ് ധരനാണ്. സംഗീത സംവിധായകൻ സിദ്ധാർഥ്‌ പ്രതീപാണ്.

വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവരാണ് ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ. പ്രണവ് പി പിള്ള ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യുസറാണ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News