കൊച്ചി : ലാൽ, വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രം പന്ത്രണ്ടിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഒരു കടലോരവും അവിടത്തെ ജീവിതവുമാണ് ചിത്രത്തിൻറെ ട്രെയ്ലറിൽ കാണിച്ചിരിക്കുന്നത്. ഒരു പൊലീസ് അന്വേഷണവും സംഘർഷങ്ങളും ഒക്കെയായി പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കുന്ന തരത്തിലാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ലിയോ തദേവൂസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂൺ 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
സ്കൈ പാസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് വിക്ടര്‍ എബ്രഹാമാണ്. ചിത്രത്തിൻറെ സംവിധായകനായ ലിയോ തദേവൂസ് തന്നെയാണ് പന്ത്രണ്ടിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പന്ത്രണ്ട്. ചിത്രത്തിലെ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
ALSO READ: ലിയോ തദേവൂസിന്റെ പന്ത്രണ്ട്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അൽഫോൻസ് ജോസഫ് സംഗീതം നൽകിയിരിക്കുന്ന ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോണി മ്യൂസിക്കാണ് പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണൻ, ജോ പോൾ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ലാൽ, വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവരെ കൂടാതെ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണന്, ജോ പോൾ എന്നിവരാണ്. അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം. പ്രൊഡക്ഷന്‍ കണ്ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ- ബിനോയ് സി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...