Kerala Crime Files Review: കേരള ക്രൈം ഫയൽസ്; മികച്ച പ്രേക്ഷക പ്രതികരണം നേടി ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ് സീരീസ്

Kerala Crime Files Review: ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കേരളാ ക്രൈം ഫയൽസ്' സബ് ഇൻസ്‌പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള ആറ് പോലീസുകാരുടെ സംഘത്തെ ആസ്പദമാക്കിയുള്ള കഥയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 10:39 AM IST
  • 30 മിനിറ്റ് വീതമുള്ള ആറ് എപ്പിസോഡുകൾ ഉൾക്കൊള്ളുന്നതാണ് 'കേരള ക്രൈം ഫയൽസ്'
  • ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആണ്
Kerala Crime Files Review: കേരള ക്രൈം ഫയൽസ്; മികച്ച പ്രേക്ഷക പ്രതികരണം നേടി ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ് സീരീസ്

ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ് സീരീസ് 'കേരളാ ക്രൈം ഫയൽസ്' ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. നി​ഗൂഢമായ കഥാപശ്ചാത്തലം ഏറെ കൗതുകമുണർത്തുന്നതാണെന്നാണ് ആദ്യ വിലയിരുത്തലുകൾ. ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കേരളാ ക്രൈം ഫയൽസ്' സബ് ഇൻസ്‌പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള ആറ് പോലീസുകാരുടെ സംഘത്തെ ആസ്പദമാക്കിയുള്ള കഥയാണ്.

30 മിനിറ്റ് വീതമുള്ള ആറ് എപ്പിസോഡുകൾ ഉൾക്കൊള്ളുന്നതാണ് 'കേരള ക്രൈം ഫയൽസ്'. ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആയതിനാൽ, നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നതെന്നാണ് പരമ്പരയുടെ നിർമ്മാതാവ് രജുൽ റിജിയും ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ALSO READ: Kerala Crime Files : മലയാളത്തിൽ നിന്നുള്ള ആദ്യ ഹോട്ട്സ്റ്റാർ വെബ് സീരിസ്; കേരള ക്രൈം ഫയൽസ് ഉടൻ സംപ്രേഷണം ചെയ്യും

കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും, 'കേരളാ ക്രൈം ഫയൽസിന്റെ' നിർമ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ സിനിമകളിൽ തുടങ്ങി, പിന്നീട് ഷോർട്ട് ഫിലിമുകളും സീരിയലുകളും ചെയ്തു. സാധാരണഗതിയിൽ, അത് മറിച്ചാണ്. അതിനാൽ, ഫോർമാറ്റ് എന്നെ അലട്ടില്ലെന്ന് ഒടിടി പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് അജു വർ​ഗീസ് അഭിപ്രായപ്പെട്ടു.

"എന്റെ ജോലി അഭിനയമാണ്. കേരളാ ക്രൈം ഫയൽസിന്റെ നിർമ്മാതാക്കൾ - സംവിധായകൻ അഹമ്മദ് ഖബീറും നിർമ്മാതാവ് രാഹുൽ റിജി നായരും - ഈ വെബ് സീരീസിന്റെ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തു. ദേശീയ അവാർഡും കേരള സംസ്ഥാന അവാർഡും നേടിയ രാഹുൽ സംവിധാനം ചെയ്ത ഡാകിനിയിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്" - അജു വർ​ഗീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News