Video: "ഡോണ്ട് വറി കേരളാ", ഒപ്പമുണ്ടെന്നറിയിച്ച് എആര്‍ റഹ്മാന്‍

സമാനതകളില്ലാത്ത ദുരന്തത്തിനു കേരളം സാക്ഷിയാകുമ്പോള്‍ ഒപ്പമുണ്ടെന്നറിയിച്ച് എ.ആര്‍. റഹ്മാന്‍. അമേരിക്കയിലെ ഓക്ളാഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. 

Last Updated : Aug 20, 2018, 02:51 PM IST
Video: "ഡോണ്ട് വറി കേരളാ", ഒപ്പമുണ്ടെന്നറിയിച്ച് എആര്‍ റഹ്മാന്‍

ന്യൂയോര്‍ക്ക്: സമാനതകളില്ലാത്ത ദുരന്തത്തിനു കേരളം സാക്ഷിയാകുമ്പോള്‍ ഒപ്പമുണ്ടെന്നറിയിച്ച് എ.ആര്‍. റഹ്മാന്‍. അമേരിക്കയിലെ ഓക്ളാഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. 

കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ 'മുസ്തഫ മുസ്തഫ' എന്ന പാട്ട് സദസ്സില്‍ പാടികൊണ്ടിരുന്ന റഹ്മാന്‍ പെട്ടെന്ന് പാട്ടിന്‍റെ വരികള്‍ മാറ്റുകയായിരുന്നു.  മുസ്തഫ മുസ്തഫ എന്നതിന് പകരം 'കേരളാ കേരളാ ഡോണ്ട് വറി കേരള' എന്നാണ് റഹ്മാന്‍ പാടിയത്.

നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്‍റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്. എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേരളത്തിന്‍റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നതിനിടയിലാണ് റഹ്മാന്‍ വ്യത്യസ്തമായ രീതിയില്‍ ശ്രദ്ധപിടിച്ചു പറ്റിയത്. 

പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി മലയാളികളാണ് റഹ്മാന് നന്ദി അറിയിച്ചുക്കൊണ്ട് രംഗത്തെത്തിയത്. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും നിരവധിയാളുകളാണ് കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നത്. കേരളത്തിനായി ഇന്ത്യന്‍ സിനിമാ മേഖലയുടെ നാനാഭാഗത്ത് നിന്നും സഹായപ്രവാഹങ്ങളുണ്ടായി. 

തങ്ങളാല്‍ കഴിയുന്ന തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനോടൊപ്പം കേരളത്തെ സഹായിക്കണമെന്ന് മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 

Trending News