കൊച്ചി : മലയാള സിനിമ മാർക്കറ്റിൽ ചരിത്രം കുറിച്ച് കെജിഎഫ് ചാപ്റ്റർ 2. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി സ്വന്തമാക്കുന്ന സിനിമ എന്ന റിക്കോർഡാണ് പ്രശാന്ത് നീൽ ഒരുക്കിയ യാഷ് ചിത്രം നേടിയെടുത്തിരിക്കുന്നത്. 2019ൽ ഇറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ റിക്കോർഡ് തകർത്താണ് കെജിഎഫ് 2 കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി സ്വന്തമാക്കുന്ന സിനിമയെന്ന് റിക്കോർഡ് നേടിയെടുക്കുന്നത്.
50 കോടിക്ക് പുറമെ ഏറ്റവും വേഗത്തിൽ 20, 30, 40 കോടികൾ സ്വന്തമാക്കി റിക്കോർഡും കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് തന്നെയായിരുന്നു. ലൂസിഫറിന് മുമ്പ് ബാഹുബലി 2, അതിന് മുമ്പ് 2016ൽ മോഹൻലാൽ ചിത്രം പുലിമുരുകൻ എന്നിങ്ങിനെയാണ് കേരളത്തിൽ 50 കോടി വേഗത്തിൽ സ്വന്തമാക്കിയ സിനിമകളുടെ പട്ടിക.
#KGFChapter2 creates HISTORY at the Kerala Box Office.
Becomes the FASTEST film ever to reach ₹50 cr gross mark in the state after achieving similar records for ₹20 cr, ₹30 cr, ₹40 cr milestones.
— Manobala Vijayabalan (@ManobalaV) April 25, 2022
ഇന്ന് ഏപ്രിൽ 25 വരെയുള്ള കണക്ക് പ്രകാരം ചിത്രം റിലീസ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോൾ ബോക്സോഫിസിൽ ആകെ സ്വന്തമാക്കിയിരിക്കുന്നത് 883.56 കോടി രൂപയാണ്. ആദ്യത്തെ ആഴ്ചയിൽ നിന്ന് തന്നെ പാൻ ഇന്ത്യ ചിത്രം 720.31 കോടി കളക്ഷനുണ്ടായിരുന്നു. ചിത്രം റിലീസായി രണ്ടാമത്തെ വാരാന്ത്യം പിന്നിടുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കി ആറാമത്തെ ചിത്രമെന്ന പദവിയിലേക്കെത്തി.
#KGF2 with ₹883.56 cr SURPASSES #AamirKhan's PK lifetime figure to become the SIXTH highest grossing Indian movie.
— Manobala Vijayabalan (@ManobalaV) April 25, 2022
രജിനികാന്ത്-ഷങ്കർ ചിത്രം 2.0യെയും അമീർ ഖാന്റെ ബോളിവുഡ് ചിത്രം പികെയും പിന്തള്ളിയാണ് കെജിഎഫ് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ആറാമതെത്തിയിരിക്കുന്നത്. ഇനി കെജിഎഫിന്റെ മുന്നിലായി നിൽക്കുന്നത് അമീർ ഖാന്റെ തന്നെ സീക്രട്ട് സൂപ്പർ സ്റ്റാർ, സൽമാൻ ഖാന്റെ ബജറംഗി ഭായിജാൻ, രാജമൗലിയുടെ ചിത്രങ്ങളായ ആർആർആർ, ബാഹുബലി : ദി കൺക്ലൂഷൻ, പട്ടികയിൽ ഒന്നാമതുള്ള ദംഗൽ എന്നിങ്ങിനെയാണ് ലിസ്റ്റ്. 2,000ത്തിൽ അധികം കോടിയാണ് ദംഗലിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.