Oops... കാറ്റിൽ പാറി കിയാര അദ്വാനിയുടെ ഷോർട്ട് ഡ്രെസ്സ്; വീഡിയോ വൈറലാകുന്നു

ഉടൻ തന്നെ നടി തന്റെ വസ്ത്രം കൃത്യമായി പിടിച്ചെടുത്തിട്ട് കൂടുതൽ അമേളി പറ്റാതെ അകത്തേക്ക് നടന്ന് നീങ്ങുകയും ചെയ്തു. ഇത് കൃത്യമായി  പാപ്പിറാസികളുടെ ക്യാമറയിൽ പതിയുകയും ചെയ്തു. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 25, 2022, 04:56 PM IST
  • കുറച്ച് നാളുകൾക്ക് മുമ്പ് നടിക്ക് സംഭവിച്ച് ഒരു അബദ്ധമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
  • ഉടൻ തന്നെ നടി തന്റെ വസ്ത്രം കൃത്യമായി പിടിച്ചെടുത്തിട്ട് കൂടുതൽ അമേളി പറ്റാതെ അകത്തേക്ക് നടന്ന് നീങ്ങുകയും ചെയ്തു.
  • ഇത് കൃത്യമായി പാപ്പിറാസികളുടെ ക്യാമറയിൽ പതിയുകയും ചെയ്തു.
Oops... കാറ്റിൽ പാറി കിയാര അദ്വാനിയുടെ ഷോർട്ട് ഡ്രെസ്സ്; വീഡിയോ വൈറലാകുന്നു

മുംബൈ : എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിൽ സാക്ഷി റാവത്തായി എത്തിയ കിയാര അദ്വാനിയെ ആരും മറക്കാൻ ഇടയില്ല. വളരെ കുറച്ചകാലത്തിനുള്ളിൽ ബോളിവുഡിൽ നിറസാന്നിധ്യമായി മാറികൊണ്ടിരിക്കുകയാണ് ഈ യുവ നടി. അടുത്തിടെ ഇറങ്ങി ഷേർഷായിലും മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിട്ടുള്ളത്. 

കുറച്ച് നാളുകൾക്ക് മുമ്പ് നടിക്ക് സംഭവിച്ച് ഒരു അബദ്ധമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അന്ന് ഷാഹിദ് കപൂർ ചിത്രം കബീർ സിങ്ങും നെറ്റ്ഫ്ലിക്സ് അന്തോളിജി ലസ്റ്റ് സ്റ്റോറിസ് ഇറങ്ങിയതിന് ശേഷം വൻ ആരാധകവൃന്ഥം നടി നേടിയെടുത്ത സമയമായിരുന്നു.

ALSO READ : പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആ സമയത്ത് ഒരു പരിപാടിക്കായി മുംബൈയിലെത്തിയ നടി പാപ്പിറാസി മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്ത് സ്റ്റെപ്പ് കയറി പോകുമ്പോഴാണ് നടി താൻ പോലും അറിയാത്ത അബദ്ധത്തിൽ പെടുന്നത്. സ്റ്റെപ്പ് കയറി മുകളിലേക്ക് ചെന്ന് വീണ്ടും മാധ്യമങ്ങളോട് അഭിവാദ്യം അറിയിക്കാൻ തിരിഞ്ഞപ്പോൾ നടിയുടെ ഷോർട്ട് ഡ്രെസ്സ് കാറ്റത്ത് പാറി പറന്നുയർന്നു.

ഉടൻ തന്നെ നടി തന്റെ വസ്ത്രം കൃത്യമായി പിടിച്ചെടുത്തിട്ട് കൂടുതൽ അമേളി പറ്റാതെ അകത്തേക്ക് നടന്ന് നീങ്ങുകയും ചെയ്തു. ഇത് കൃത്യമായി  പാപ്പിറാസികളുടെ ക്യാമറയിൽ പതിയുകയും ചെയ്തു.  

ALSO READ : Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

ബോളിവുഡ് ട്രേഡ് സോഷ്യൽ മീഡിയ അക്കൗണ്ടായ വൈറൽ ബാഹിയാനിയിലൂടെയാണ് ഈ വീഡിയോ വൈറലായത്. 

ബോളിവുഡിനെ പുറമെ കിയാര തെലുഗു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബു ചിത്രം ഭരത് അനെ നേനു എന്ന ചിത്രത്തിൽ നായികയായി നടിയെത്തിയിരുന്നു. ഭൂൽ ഭുലൈയ്യ 2, ഗോവിന്ദാ നാം മേരാ, ജഗ് ജഗ്ഗ് ജീയോ, ആർസി 15 എന്നിവയാണ് കിയാരയുടെ ഇനിം റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News