King Of Kotha: കിംഗ് ഓഫ് കൊത്ത കേറി കൊളുത്തിയോ? ആദ്യ ആഴ്ച നേടിയത്...

King Of Kotha Box Office Report: കിം​ഗ് ഓഫ് കൊത്തയിൽ രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലായാണ് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 05:13 PM IST
  • കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.
  • സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
King Of Kotha: കിംഗ് ഓഫ് കൊത്ത കേറി കൊളുത്തിയോ? ആദ്യ ആഴ്ച നേടിയത്...

പ്രേക്ഷകരുടെ പ്രിയ നടൻ ദുൽഖറിന്റെ കിം​ഗ് ഓഫ് കൊത്ത തീയേറ്ററുകളിൽ എത്തി ഒരാഴ്ച്ച പിന്നിടുമ്പോൾ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരാഴ്ച്ച കൊണ്ട് 36 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.  പതിനാലര കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്നും മാത്രമായി സിനിമ നേടിയത്. ഏഴ് കോടിയിൽപരം റെസ്റ്റ് ഓഫ് ഇന്ത്യ വരുമാനവും നേടി സിനിമ ഇപ്പോഴും തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.

കിം​ഗ് ഓഫ് കൊത്തയിൽ രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലായാണ് എത്തുന്നത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ,ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, പ്രസന്ന, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.  കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.  സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ:  'ജവാൻ' പ്രീ റിലീസ് ഇവന്റിൽ തിളങ്ങി പ്രിയാമണി - ചിത്രങ്ങൾ

നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ്. തിരക്കഥ : അഭിലാഷ് എൻ ചന്ദ്രൻ, സംഘട്ടനം : രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, സ്റ്റിൽ :ഷുഹൈബ് എസ്. ബി. കെ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News