Voice Of Sathyanathan Ott: വോയ്സ് ഓഫ് സത്യനാഥൻ എത്തുക മനോരമ മാക്സിലോ ഹോട്ട്സ്റ്റാറിലോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

തിയേറ്ററുകളിൽ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 12:40 PM IST
  • ഒടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാർ ആണ്.
  • അതേസമയം ചില ഫേസ്ബുക്ക് പേജുകളിൽ മനോരമ മാക്സ് ആണ് വോയ്സ് ഓഫ് സത്യനാഥന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
  • ഒടിടി സ്ട്രീമിങ് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.
Voice Of Sathyanathan Ott: വോയ്സ് ഓഫ് സത്യനാഥൻ എത്തുക മനോരമ മാക്സിലോ ഹോട്ട്സ്റ്റാറിലോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

ദിലീപ് നായകനായെത്തിയ വോയ്സ് ഓഫ് സത്യനാഥൻ ഒടിടി റിലീസിനൊരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോം ഏതാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഒടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാർ ആണ്. അതേസമയം ചില ഫേസ്ബുക്ക് പേജുകളിൽ മനോരമ മാക്സ് ആണ് വോയ്സ് ഓഫ് സത്യനാഥന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഒടിടി സ്ട്രീമിങ് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.

തിയേറ്ററുകളിൽ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ജൂലൈ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റുമാണ് വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ദൈർഘ്യം. കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രം.

Also Read: Kathanar Glimpse: ഫാന്റസിയുടെ ലോകം തുറന്ന് 'കത്തനാർ'; ആദ്യ ഭാ​ഗം 2024ൽ, ​ഗ്ലിംപ്സ് വീഡിയോ

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു .ഏ .ഇ). റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോൻ,എഡിറ്റർ : ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്:സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ : മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ : ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിങ് :മാറ്റിനി ലൈവ്,സ്റ്റിൽസ്: ശാലു പേയാട്,ഡിസൈൻ:ടെൻ പോയിന്റ്,പി ആർ ഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News