King Of Kotha Ott: 'കിം​ഗ് ഓഫ് കൊത്ത' ഒടിടിയിലെത്തുന്നോ? സ്ട്രീമിങ്ങ് എന്നുമുതൽ? റിപ്പോർട്ട് ഇങ്ങനെ...

ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്ത ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 02:49 PM IST
  • പ്രീ റിലീസിലൂടെ കോടികൾ ചിത്രം വാരിക്കൂട്ടിയെങ്കിലും റിലീസിന് ശേഷം അത് പിന്തുടരാൻ സാധിച്ചിട്ടില്ല.
  • ഡിസ്നി ഹോട്ട്സ്റ്റാറാണ് കിം​ഗ് ഓഫ് കൊത്തയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
  • ഈ മാസം 22 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
King Of Kotha Ott: 'കിം​ഗ് ഓഫ് കൊത്ത' ഒടിടിയിലെത്തുന്നോ? സ്ട്രീമിങ്ങ് എന്നുമുതൽ? റിപ്പോർട്ട് ഇങ്ങനെ...

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ബോക്സ് ഓഫീസിൽ വലിയ തരം​ഗം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചില്ല എന്ന് തന്നെ പറയാം. പ്രീ റിലീസിലൂടെ കോടികൾ ചിത്രം വാരിക്കൂട്ടിയെങ്കിലും റിലീസിന് ശേഷം അത് പിന്തുടരാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ഡിസ്നി ഹോട്ട്സ്റ്റാറാണ് കിം​ഗ് ഓഫ് കൊത്തയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഈ മാസം 22 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിടി ട്രെയിലർ ഉടൻ റിലീസ് ചെയ്തേക്കും. എന്നാൽ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

Also Read: Hi Nanna Movie: 'ഹായ് നാന' ഫസ്സ് സിംഗിൾ സെപ്റ്റംബർ 16ന്..!! ഡിസംബറിൽ ചിത്രം പ്രേക്ഷകരിലേക്ക്

അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്ത ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ്‌ ബിജോയ്ക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിം​ഗ് ഓഫ് കൊത്ത. സംഘട്ടനം: രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News