അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്നു, നായകൻ സൂര്യ; ചിത്രീകരണം തുടങ്ങി

ശിവയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് സൂര്യയുടെ വണങ്കാൻ പൂർത്തിയാക്കും. 2023 തുടക്കത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 02:34 PM IST
  • സൂര്യയുടെ കരിയറിലെ 42ാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്.
  • ബി​ഗ് ബജറ്റ് ആക്ഷൻ ചിത്രമായിരിക്കും ഇത്.
  • രജനീകാന്തിന്റെ അണ്ണാത്തൈ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്നു, നായകൻ സൂര്യ; ചിത്രീകരണം തുടങ്ങി

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. സൂര്യയുടെ കരിയറിലെ 42ാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. ബി​ഗ് ബജറ്റ് ആക്ഷൻ ചിത്രമായിരിക്കും ഇത്. രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വർഷം മുൻപേ ചിത്രീകരണം നടക്കേണ്ടിയിരുന്ന ചിത്രം അണ്ണാത്തെയുടെ ഷൂട്ടിം​ഗിനെ തുടർന്നാണ് നീണ്ടു പോയത്. യു വി ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ശിവയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് സൂര്യയുടെ വണങ്കാൻ പൂർത്തിയാക്കും. 2023 തുടക്കത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും. സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സൂര്യ ചിത്രം. സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 

Pathonpatham Noottandu Song : "പൂതം വരുന്നെടീ"; പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി, ചിത്രം സെപ്തംബർ എട്ടിനെത്തും

സിജു വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തുവിട്ടു. പൂതം വരുന്നേടി എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് മുന്നിൽ ദൃശ്യ വിസ്‌മയം തീർത്ത് കൊണ്ടാണ് ചിത്രത്തിൻറെ ഗാനം എത്തിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദ് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പാണ്. ചിത്രം സെപ്തംബർ എട്ടിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News