'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: മധ്യ പ്രദേശിന് പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free
മറ്റൊരു മോഹൻലാൽ ചിത്രവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു; നായകൻ ചിരഞ്ജീവി എന്ന് റിപ്പോർട്ട്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. 2019ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡും ലൂസിഫർ സ്വന്തമാക്കിയിരുന്നു.
സമീപകാലത്തായി മലയാള സിനിമകൾ മറ്റ് ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണ്. ഇത് പലപ്പോഴും വലിയ ട്രോളുകൾക്ക് വിധേയമാകുകയും ചെയ്യാറുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്. ചിത്രം ഗോഡ്ഫാദർ എന്ന പേരിലാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്തത്. മോഹലാലിന്റെ സ്റ്റീഫർ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ബ്രഹ്മ തേജ എന്ന പേരിൽ അവതരിപ്പിച്ചത് ടോളിവുഡ് മെഗാ സ്റ്റാർ ചിരഞ്ജീവിയാണ്.
ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ ബോളിവുഡിൽ നിന്നും സൽമാൻ ഖാൻ കേമിയോ വേഷത്തിൽ അവതരിപ്പിക്കുകയായിരുന്നു. ചിത്രത്തിന് തെലുങ്ക് ബോക്സ് ഓഫീസിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഇതാ മറ്റൊരു മോഹൻലാൽ-പൃഥ്വിരാജ് ചിത്രവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ബ്രോ ഡാഡി എന്ന ചിത്രമാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിരഞ്ജീവി തന്നെയാകും ചിത്രത്തിൽ മോഹൻലാലിന്റെ വേഷത്തിലെത്തുകയെന്നാണ് റിപ്പോർട്ട്. ചീരു 156 എന്ന് താത്ക്കാലികമായി പേരിട്ടിക്കുന്ന ചിത്രം ചിരഞ്ജീവിയുടെ മകൾ സുശ്മിത കൊനിഡേലയാണ് നിർമിക്കുന്നത്. കല്യാൺ കൃഷ്ണയാകും ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുക.
അജിത്തിന്റെ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായ ഭോല ശങ്കർ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്. ഇതിന് ശേഷമാകും അദ്ദേഹം ബ്രോഡാഡിയുടെ റീമേക്കിൽ അഭിനയിക്കുക. സിദ്ദു ജൊന്നലഗഡ്ഡയാകും പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. കല്യാണി പ്രിയദർശന് പകരം ശ്രീലീല ചിത്രത്തിൽ നായികയായി എത്തും. മലയാളത്തിലെ അടുത്ത റീമേക്ക് എങ്ങനെ തെലുങ്കിൽ അവതരിപ്പിക്കും എന്ന് കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...