അച്ഛന്റെ വേദന നിസഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ; ഓർമകൾ പങ്കുവെച്ച് കെ എസ് ചിത്ര

ചിത്രയുടെ അച്ഛനും അമ്മയും  അർബുദത്തെ തുടർന്നാണ് മരണമടഞ്ഞത്.  

Last Updated : Sep 17, 2020, 04:57 PM IST
    • ചിത്രയുടെ അച്ഛനും അമ്മയും അർബുദത്തെ തുടർന്നാണ് മരണമടഞ്ഞത്.
    • തന്റെ മാതാപിതാക്കളുടെ വിയോഗം കുടുംബത്തിന് നൽകിയ ആഘാതം ഒരിക്കലും നികത്താനാവില്ലയെന്ന് വളരെയധികം വികാരനിർഭരയായിട്ടാണ് ചിത്ര പങ്കുവെച്ചത്.
അച്ഛന്റെ വേദന നിസഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ; ഓർമകൾ പങ്കുവെച്ച് കെ എസ് ചിത്ര

മാതാപിതാക്കളെക്കുറിച്ചുള്ള കണ്ണുനിറയ്ക്കുന്ന ഓർമ്മകൾ പങ്കുവെച്ച് നമ്മുടെ പ്രിയ ഗായിക കെ എസ് ചിത്ര.  തന്റെ മാതാപിതാക്കൾ അർബുദം (Cancer) ബാധിച്ച് സഹിച്ച വേദനയെക്കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തിൽ ചിത്ര മനസുതുറന്നത്.  

ചിത്രയുടെ അച്ഛനും അമ്മയും  അർബുദത്തെ തുടർന്നാണ് മരണമടഞ്ഞത്.  തന്റെ മാതാപിതാക്കളുടെ വിയോഗം കുടുംബത്തിന് നൽകിയ ആഘാതം ഒരിക്കലും നികത്താനാവില്ലയെന്ന് വളരെയധികം വികാരനിർഭരയായിട്ടാണ് ചിത്ര പങ്കുവെച്ചത്.  

Also read: അത്ര മോശമല്ല: മോഹന്‍ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് വിദ്യാബാലന്‍

എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അർബുദത്തെത്തുടർന്നാണെന്നും അച്ഛൻ മരിച്ചത് വളരെയധികം വേദന സാഹിച്ചതിന് ശേഷമായിരുന്നുവെന്നും അന്ന് നിസഹായയായി നോക്കിനിൽക്കാൻ മാത്രമേ  ഞങ്ങൾക്ക് സാധിച്ചുള്ളൂവെന്നും, പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നുവെന്നും ചിത്ര (K S Chithra) പറഞ്ഞു.  

Also read: എനിക്കും കാലുണ്ട്; അനശ്വരക്ക് ഐക്യദാർഢ്യവുമായി നസ്രിയയും 

അച്ഛൻ അനുഭവിച്ച അവസ്ഥ എന്നും മനസിൽ വിങ്ങലോടെ നിൽക്കുന്നത് കൊണ്ട് അമ്മയ്ക്ക് അർബുദത്തിന്റെ ലക്ഷണം കണ്ടപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുകയും  ചെയ്തുവെങ്കിലും ശസ്ത്രക്രിയ  കഴിഞ്ഞ് പിറ്റേദിവസം ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിക്കുകയായിരുന്നുവെന്നും ചിത്ര പറഞ്ഞു.  അമ്മയുടെ രോഗാവസ്ഥ നേരത്തെ മനസിലാക്കി ചികിത്സ നൽകിയെങ്കിലും ഞങ്ങൾക്ക് അമ്മയെ രക്ഷിക്കാനായില്ലയെന്നും ചിത്ര പറഞ്ഞു.  

Also read:Oommen Chnady@50: ചോദ്യം ചോദിച്ച് മോഹൻലാൽ, വിയോജിപ്പ് അറിയിച്ച് മമ്മൂട്ടി

മാതാപിതാക്കളെ നഷ്ടപ്പെടുന്നത് ഒരിക്കലും  സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് പറഞ്ഞ ചിത്ര ഒരു കുടുംബത്തെ ചേർത്തു നിർത്തുന്നത് തന്നെ അവരാണെന്നും പറഞ്ഞു.  കൂടാതെ അവർക്കൊപ്പമുണ്ടായിരുന്ന കാലം ഒരിക്കലും  മറക്കാൻ സാധിക്കില്ലയെന്നും മനസിൽ തെളിയുന്ന ഓർമകളാണ് അവയെല്ലാമെന്നും ചിത്ര പറഞ്ഞു. 

More Stories

Trending News