"പതിവായി ഗോമൂത്രം കുടിക്കുന്ന തനിക്ക് 'ആനപ്പിണ്ട ചായ' വെറും നിസാരം...!! വെളിപ്പെടുത്തി ബോളിവുഡ്‌ സൂപ്പര്‍താരം

 

Last Updated : Sep 10, 2020, 10:57 PM IST
  • താന്‍ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ്‌ സൂപ്പര്‍താരം അക്ഷയ് കുമാര്‍..!!
  • ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കുടിക്കുന്നതെന്നും അക്ഷയ് കുമാര്‍
"പതിവായി ഗോമൂത്രം കുടിക്കുന്ന തനിക്ക് 'ആനപ്പിണ്ട ചായ' വെറും നിസാരം...!! വെളിപ്പെടുത്തി ബോളിവുഡ്‌ സൂപ്പര്‍താരം

 

മുംബൈ : ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി  താന്‍ ദിവസവും  ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി  ബോളിവുഡ്‌ സൂപ്പര്‍താരം അക്ഷയ് കുമാര്‍..!!

മാന്‍  Vs വൈല്‍ഡ്  (Man Vs Wild)എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനോടായിരുന്നു അക്ഷയ് കുമാറിന്‍റെ  (Akshay Kumar) വെളിപ്പെടുത്തല്‍.

 ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷിയും പരിപാടിയില്‍  അക്ഷയ് കുമാറിനൊപ്പം ഉണ്ടായിരുന്നു.

ഇതിനിടയില്‍ ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച്‌ ഹുമ ചോദിച്ചപ്പോഴാണ് തനിക്കത് പ്രയാസമല്ല എന്നും താന്‍ ദിവസും  ഗോമൂത്രം കഴിക്കാറുണ്ടെന്നും   അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കുടിക്കുന്നതെന്നും  അക്ഷയ് കുമാര്‍  കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്ഷയ് കുമാറിനെക്കുറിച്ച്‌ ബെയര്‍ ഗ്രില്‍സ്  നടത്തിയ അഭിപ്രായവും   ശ്രദ്ധേയമായി . തനിക്ക്  അക്ഷയ് കുമാറിനെക്കുറിച്ച്‌ കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം ഈഗോ ഇല്ലാത്ത വ്യക്തിയാണെന്ന് മാത്രം അറിയാമെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു. 

കാട്ടില്‍ അതിജീവിക്കുന്നതിനെക്കുറിച്ച്‌ ഭയമുണ്ടോ എന്ന ചോദ്യത്തിന് ബെയര്‍ ഗ്രില്‍സിനൊപ്പം ഒട്ടും ഭയമില്ല എന്നായിരുന്നു അക്ഷയ് കുമാറിന്‍റെ   മറുപടി. 

Also read: പുരുഷാധിപത്യം തകര്‍ക്കാം... റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍..!!

സെപ്റ്റംബര്‍ 18നാണ് അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ഹുമ ഖുറേഷിയും ഒന്നിക്കുന്ന ഇന്‍ ടു ദ വൈല്‍ഡ് ഡിസ്‌കവറി പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്നത്. 14ന് ഡിസ്‌കവറി ചാനലിലും പരിപാടി സംപ്രേക്ഷണം ചെയ്യും.

 

 

More Stories

Trending News