അത്ര മോശമല്ല: മോഹന്‍ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് വിദ്യാബാലന്‍

ദിലീപ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. 

Last Updated : Sep 16, 2020, 11:55 PM IST
  • ചക്രം എന്ന ഈ ചിത്രമാണ്‌ പൃഥ്വിരാജിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്തത്.
  • 2005-ലാണ് 'പരിനീതാ' എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ അരങ്ങേറിയത്.
അത്ര മോശമല്ല: മോഹന്‍ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് വിദ്യാബാലന്‍

മോഹന്‍ലാലി(Mohanlal)നൊപ്പമുള്ള തന്‍റെ പഴയകാല ചിത്രം പങ്കുവച്ച് ബോളിവുഡ് ചലച്ചിത്ര താരം വിദ്യാബാലന്‍ (Vidya Balan) ചക്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള പഴയകാല ചിത്രമാണ് താരം പങ്കുവച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം (Instagram) സ്റ്റോറിയിലാണ് 20 വര്‍ഷത്തോള൦ പഴക്കമുള്ള ഈ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. 

സസ്യഭുക്കായ വിദ്യാ ബാലന്‍ മുട്ട കഴിക്കാന്‍ തുടങ്ങി... കുറഞ്ഞത് 15 കിലോ

'2000... ആദ്യ മലയാള ചിത്രമായ 'ചക്രം' ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം!!  ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം ഉപേക്ഷിക്കപ്പെട്ടു... ചിത്രം ഞാന്‍ വിചാരിച്ചത്ര മോശമല്ല!!' -വിദ്യാ ബാലന്‍ കുറിച്ചു.  ദിലീപ് (Dileep) മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. എന്നാല്‍, ഈ ചിത്രം പാതിവഴിയില്‍ മുടങ്ങി.

വാതില്‍ തുറന്നിട്ടതോടെ അയാള്‍ സ്ഥലം വിട്ടു!!

പിന്നീട് 2003ലാണ് 'ഭാലോ ദേക്കോ' എന്ന ബംഗാളി ചിത്രത്തിലൂടെ വിദ്യാ ബാലന്‍ വീണ്ടും ഇന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. 2005-ലാണ് 'പരിനീതാ' എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ അരങ്ങേറിയത്. ഇതേ പേരില്‍ ശരത് ചന്ദ്ര ചട്ടോപാധ്യായ രചിച്ച നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു 'പരിനീതാ'.  

ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ആലില വയറുമില്ല!!

ചക്രം എന്ന ഈ ചിത്രമാണ്‌ പൃഥ്വിരാജി(Prithviraj)നെയും മീര ജാസ്മിനെ(Meera Jasmine)യും പ്രധാന കഥാപാത്രങ്ങളാക്കി പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്തത്. ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയായി 'ശകുന്തള ദേവി' എന്ന ചിത്രത്തിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്.

More Stories

Trending News