Kudukku 2025 Ott Update: 'കുടുക്ക് 2025' ഒടിടിയിലെത്തുന്നു; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമാണ് കുടുക്ക് 2025. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 01:06 PM IST
  • ബി​ല​ഹ​രിയാണ് കുടുക്ക് 2025 സംവിധാനം ചെയ്തത്.
  • ​'അ​ള്ള് ​രാ​മേ​ന്ദ്ര​ൻ' ​എന്ന ചിത്രത്തിന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കിയ ചിത്രമാണിത്.
  • കൃഷ്ണ ശങ്കർ വളരെ വ്യത്യസ്തമായ വേഷമാണ് കുടുക്കിൽ ചെയ്തിരിക്കുന്നത്.
Kudukku 2025 Ott Update: 'കുടുക്ക് 2025' ഒടിടിയിലെത്തുന്നു; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'കുടുക്ക് 2025' (Kudukku 2025). 2022ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന പ്ലേ ആണ് കുടുക്കിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 10 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ദുർ​ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

ബി​ല​ഹ​രിയാണ് കുടുക്ക് 2025 സംവിധാനം ചെയ്തത്. ​'അ​ള്ള് ​രാ​മേ​ന്ദ്ര​ൻ' ​എന്ന ചിത്രത്തിന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കിയ ചിത്രമാണിത്. കൃഷ്ണ ശങ്കർ വളരെ വ്യത്യസ്തമായ വേഷമാണ് കുടുക്കിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Saina Play (@sainaplay)

എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമാണ് കുടുക്ക് 2025. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ ​കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർ​ഗീസ്, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Also Read: Kannur Squad Box Office: 100 കോടി ക്ലബിൽ മമ്മൂട്ടി ചിത്രം; നേട്ടം സ്വന്തമാക്കി 'കണ്ണൂർ സ്ക്വാഡ്'

എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചു. സിനിമയിലെ തെയ്‍തക തെയ്‍തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ​ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ​ഗാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News