Kannur Squad Box Office: 100 കോടി ക്ലബിൽ മമ്മൂട്ടി ചിത്രം; നേട്ടം സ്വന്തമാക്കി 'കണ്ണൂർ സ്ക്വാഡ്'

മലയാളത്തില്‍ നൂറുകോടി കടക്കുന്ന അഞ്ചാമത്തെ ‌ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 12:38 PM IST
  • ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം 100 കോടി ക്ലബിൽ എത്തുന്നത്.
  • ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് 100 കോടി കടന്ന വിവരം അറിയിച്ചിരിക്കുന്നത്.
Kannur Squad Box Office: 100 കോടി ക്ലബിൽ മമ്മൂട്ടി ചിത്രം; നേട്ടം സ്വന്തമാക്കി 'കണ്ണൂർ സ്ക്വാഡ്'

തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തുടങ്ങിയ ജനത്തിരക്കിന് ഇപ്പോഴും കുറവൊന്നുമില്ല. കണ്ണൂർ സ്ക്വാഡ് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 100 കോടി ക്ലബിൽ ചിത്രം ഇടം നേടിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം 100 കോടി ക്ലബിൽ എത്തുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് 100 കോടി കടന്ന വിവരം അറിയിച്ചിരിക്കുന്നത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്പനി പങ്കുവച്ച പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

മലയാളത്തില്‍ നൂറുകോടി കടക്കുന്ന അഞ്ചാമത്തെ ‌ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡിന്റെ കളക്ഷന് പുറമേ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് ബിസിനസ് അടക്കം ചേര്‍ത്താണ് 100 കോടി നേടിയിരിക്കുന്നത്. ലൂസിഫര്‍, പുലിമുരുകന്‍, 2018, ആർഡിഎക്സ് എന്നിവയാണ് മറ്റ് 100 കോടി ചിത്രങ്ങൾ.

Also Read: OTT Movie: ഒരു സദാചാര പ്രേമകഥ സൈന ഒടിടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു

 

കാര്യമായ പ്രൊമോഷന്‍ ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിനം മുതല്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. പോലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം മുഹമ്മദ് റാഹിൽ ആണ് നിർവഹിച്ചിരിക്കുന്നത്. സം​ഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News