Lock down: ഒഴിവുകാലത്ത് വീണ അഭ്യസിച്ച് ലേഡി സൂപ്പർ സ്റ്റാർ

 നേരത്തെ താരം കുച്ചുപ്പുടി അഭ്യസിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.  

Last Updated : May 8, 2020, 08:55 PM IST
Lock down: ഒഴിവുകാലത്ത് വീണ അഭ്യസിച്ച് ലേഡി സൂപ്പർ സ്റ്റാർ

lock down കാലം എങ്ങനെ ചിലവഴിക്കാമെന്ന ചിന്തയിലാണ് എല്ലാവരും.  അതിൽ കൂടുതലും സിനിമാക്കാരാണ്.  ഓരോ തിരക്കുകൾ മൂലവും ചെയ്യണമെന്ന് വിചാരിച്ചിട്ട് ചെയ്യാതെ പോയ പല കാര്യങ്ങളും അവർ ഈ lock down കാലത്ത് ചെയ്യുകയാണ്. 

Also read: 'ചിന്നഞ്ചിറു കിളിയെ': Lock down ൽ ഹ്രസ്വ ചിത്രവുമായി സുഹാസിനി 

അങ്ങനൊരു കാര്യം ചെയ്തിരിക്കുകയാണ് ഇപ്പോൾ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.  മഞ്ജുവിന്റെ വളരെക്കാലത്തെ ആഗ്രഹമായ വീണ അഭ്യസിക്കുന്ന വീഡിയോയാണ് അവർ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. 

നിങ്ങൾ പഠിക്കുന്നിടത്തോളം കാലം നിങ്ങൾ പരാജയപ്പെടില്ല എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.  നേരത്തെ താരം കുച്ചുപ്പുടി അഭ്യസിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.  പുള്ളിലെ തറവാട്ടു വീട്ടിലാണ് മഞ്ജു ഇപ്പോൾ താമസിക്കുന്നത്. 

 

Trending News