Lal Singh Chaddha OTT Release: അറിയിപ്പുകൾ ഒന്നുമില്ലാതെ അമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' ഒടിടിയിലെത്തി; എവിടെ കാണാം?

ചിത്രം ഒക്ടോബർ 20 ന് ഒടിടിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒക്ടോബർ 6 ന് തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 02:00 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്.
  • ചിത്രം ഒക്ടോബർ 20 ന് ഒടിടിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒക്ടോബർ 6 ന് തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുകയായിരുന്നു.
  • ഓഗസ്റ്റ് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ലാൽ സിങ് ഛദ്ദ. ലാൽ സിങ് ഛദ്ദയ്ക്ക് തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞില്ല.
  • ഇന്ത്യയ്ക്ക് പുറത്ത് ചിത്രം തരക്കേടില്ലാത്ത കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Lal Singh Chaddha OTT Release: അറിയിപ്പുകൾ ഒന്നുമില്ലാതെ അമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' ഒടിടിയിലെത്തി; എവിടെ കാണാം?

അമീർ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ലാൽ സിങ് ഛദ്ദ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഒക്ടോബർ 20 ന് ഒടിടിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒക്ടോബർ 6 ന് തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുകയായിരുന്നു.   ഓഗസ്റ്റ് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ലാൽ സിങ് ഛദ്ദ. ലാൽ സിങ് ഛദ്ദയ്ക്ക് തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് ചിത്രം തരക്കേടില്ലാത്ത കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യൂവെന്നാണ് അമീർ ഖാൻ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം തന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതേസമയം  സോഷ്യൽ മീഡിയയിലെ 'ബോയ്ക്കോട്ട്' ആഹ്വാനം ചിത്രത്തിൻറെ കളക്ഷനെ ബാധിച്ചിരുന്നു. ലാൽ സിങ് ഛദ്ദ റിലീസ് ആയ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സിലും മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും എത്തിയിരുന്നു.

ALSO READ: Lal Singh Chaddha: അമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. 2018ലെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം തിയേറ്ററുകളിലേക്കെത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. അമീർ ഖാന് പുറമെ കരീന കപ്പൂർ തെലുങ്ക് താരം നാഗ ചൈതന്യ മോണ സിങ്ങ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News