Lal Singh Chaddha: അമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ലാൽ സിങ് ഛദ്ദ റിലീസ് ആയ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സിലും മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും എത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 01:27 PM IST
  • ചിത്രം 2022 ഒക്ടോബർ 20 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.
  • ഓ​ഗസ്റ്റ് 11നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • സോഷ്യൽ മീഡിയയിലെ 'ബോയ്ക്കോട്ട്' ആഹ്വാനത്തെ തുടർന്ന് ലാൽ സിംഗ് ഛദ്ദയ്ക്ക് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു.
Lal Singh Chaddha: അമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

അമീർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ഒക്ടോബർ 20 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും. ഓ​ഗസ്റ്റ് 11നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോളിവുഡിൽ അടുത്തിടെയായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വലിയ വിജയം കാണാതെ പോകുന്ന അവസ്ഥയാണുള്ളത്. ലാൽ സിങ് ഛദ്ദയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് ചിത്രം തരക്കേടില്ലാത്ത കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലെ 'ബോയ്ക്കോട്ട്' ആഹ്വാനത്തെ തുടർന്ന് ലാൽ സിംഗ് ഛദ്ദയ്ക്ക് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നു. 

ലാൽ സിങ് ഛദ്ദ റിലീസ് ആയ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സിലും മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും എത്തിയിരുന്നു. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. 2018ലെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം തിയേറ്ററുകളിലേക്കെത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. അമീർ ഖാന് പുറമെ കരീന കപ്പൂർ തെലുങ്ക് താരം നാഗ ചൈതന്യ മോണ സിങ്ങ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുമുണ്ട്.

Ini Utharam Movie: മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്... ഇനി ഉത്തരത്തിലെ വീഡയോ ​ഗാനമെത്തി

അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' എന്ന സിനിമയിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക് എന്ന ​ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കർ ആണ്. ഈ ​ഗാനത്തിലെ ​ഗുജറാത്തി വരികൾ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. ഹിഷാമും പാടിയിട്ടുണ്ട്. 

അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് മേനോൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം. സെപ്റ്റംബർ 16ന് ചിത്രം റിലീസ് ചെയ്യും.

Also Read: അമല പോൾ വീണ്ടും മലയാളത്തിൽ; ദ് ടീച്ചർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

 

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ്-ജെഫിൻ ബിജോയ്. പരസ്യകല-ജോസ് ഡൊമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിങ്-എച്ച് ടു ഓ സ്പെൽ. പിആർഒ- എഎസ് ദിനേശ്, ആതിര ദിൽജിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News