പാപങ്ങളുടെ പൂന്തോട്ടമൊരുക്കി ലാൽബാഗ് ട്രെയിലർ

മംമ്ത മോഹൻദാസ് നായികയാകയെത്തുന്ന 'ലാൽബാഗ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്. പൂർണമായും ബാംഗ്ലൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്,.

Last Updated : May 30, 2020, 01:05 PM IST
പാപങ്ങളുടെ പൂന്തോട്ടമൊരുക്കി ലാൽബാഗ് ട്രെയിലർ

മംമ്ത മോഹൻദാസ് നായികയാകയെത്തുന്ന 'ലാൽബാഗ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്. പൂർണമായും ബാംഗ്ലൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്,.

ഫോറെൻസിക്കിന് ശേഷം മമ്തയുടെതായി തീയറ്ററിൽ എത്തുന്ന ഈ ചിത്രവും ത്രില്ലെർ ജോണറിൽ പെടുന്നവയാണ്. ഫോറെൻസിക്കിൽ പോലീസ് ഉദ്യോഗസ്ഥയായിരുന്നെങ്കിൽ ലാൽബാഗിൽ ഒരു നേഴ്സ് ആയാണ് മമ്ത വേഷമിടുന്നത്. 

Also Read: 'പ്രേമത്തിന് 5 വയസ്സ്, ജോർജിനെ നഷ്ടപ്പെട്ട് ദുൽഖർ !

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

എസ്ര, കളി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ രാഹുല്‍ രാജ് ആണ് ചിത്രത്തിൻ്റെയും സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ആന്‍റണി ജോ.സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിൻ്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമാണം.

Trending News