ലോകേഷ് - വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങിന് സഞ്ജയ് ദത്തും എത്തി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ആണ് സഞ്ജയ് ദത്ത് എത്തുന്നത്. കാശ്മീരിലെ ഷൂട്ടിങ് ലൊക്കേഷനിൽ സഞ്ജയ് ദത്ത് എത്തിയതിന്റെ വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൻറെ അപ്ഡേറ്റുകളും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തിൽ മലയാളത്തിൽ നിന്നും ടീനേജ് താരമായി മാറിയ മാത്യു തോമസും ആക്ഷൻ സ്റ്റാർ എന്നറിയപ്പെടുന്ന ബാബു ആന്റണിയും അഭിനയിക്കുന്നുണ്ട്. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Roll out the red carpet @duttsanjay sir has arrived in style to set the screen on fire
Exclusive video venum nu keteengalame, engaluku keturchu #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss#LEO pic.twitter.com/A0Ea1dqZVj
— Seven Screen Studio (@7screenstudio) March 11, 2023
സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലൻ കഥാപാത്രമായിരിക്കും ചെയ്യുക. ഒപ്പം തമിഴ് താരം അർജുൻ സർജയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ സംവിധായകൻ ഗൗതം മേനോൻ, തൃഷ കൃഷ്ണൻ, മൻസൂർ അലി ഖാൻ, സംവിധായകൻ മിസ്കിൻ, പ്രിയ ആനന്ദ്, ഡാൻസ് മാസ്റ്റർ സാൻഡി എന്നിവരും ചിത്രത്തിലുണ്ട്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.
അനിരുദ്ധ് രവിചന്ദറാണ് ലിയോയ്ക്ക് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് ലിയോയുടെ സഹനിർമാതാവ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കശ്മീരിൽ ഷൂട്ട് ചെയ്യുന്നതിനിടെ എടുത്ത ഫോട്ടോസുകൾ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് 3 മാസത്തിനുള്ളിൽ പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...