എല്ലാവർക്കും ഇഷ്ടപ്പെട്ട താര ജോഡികളാണ് വിജയ് - തൃഷ ജോഡി. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ ജോഡി ഒന്നിക്കുമ്പോൾ ആരാധകർ ഏറെ സന്തോഷത്തിലും അതിലുപരി ആവേശത്തിലുമാണ്. കുരുവി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 14 വർഷങ്ങൾക്കിപ്പുറം ലോകേഷ് കനകരാജിന്റെ ദളപതി 67 എന്ന ചിത്രത്തിലൂടെയാണ് ജോഡി ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ തൃഷ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Thalapathy 67 Release Update : ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Kaithi 2 Release Date ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ കൈതിയുടെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു.