ഡിസ്നി വേൾഡിൽ പോകാൻ അമ്മയുടെ കയ്യിൽ പണമില്ലാത്തതിനാൽ തെരുവിൽ പാട്ടുപാടി പണം ഉണ്ടാക്കാൻ ശ്രമിച്ച ഒരു പയ്യൻറെ ഇന്നത്തെ സമ്പാദ്യം 285 മില്യണിലും മുകളിലാണ്.സംഗീതം എന്ന മായാലോകത്തിലേക്ക് സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച 12 വയസ്സ് കാരൻ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ 10 ലിബ്രിറ്റികളിൽ ഒരാളാണ്.
അതെ ജസ്റ്റിൻ ബീബർ എന്ന സംഗീതത്തിൻറെ രാജകുമാൻറെ തുടക്കം അങ്ങനെയായിരുന്നു. 1994 മാർച്ച് 1 ന് ലണ്ടനിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലാണ് ബീബർ ജനിച്ചത്.കാനഡയിലെ ഒന്റാറിയോ സ്ട്രാറ്റ്ഫോർഡിലായിരുന്നു അവൻറെ ബാല്യം.
ജസ്റ്റിൻ ജനിക്കുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു അമ്മ പാറ്റി മാലറ്റിൻറെ പ്രായം.മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല.ജസ്റ്റിന് വെറും മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്നപ്പോൾ പിതാവ് ജെറമി ബീബർ അവരെ ഉപേക്ഷിച്ച് പോയി.അച്ഛനുമായി പിന്നീട് വളരെ ചെറിയ രീതിയിൽ ബന്ധം പുലർത്തിയിരുന്നു എങ്കിലും അമ്മയാണ് ജസ്റ്റിനെ പൂർണമായും വളർത്തിയത്.
ദാരിദ്ര്യം നിറഞ്ഞതായിരുന്നു ജസ്റ്റിന്റെ ബാല്യം.പോരാത്തതിന് അമ്മ ഒരു ഡ്രഗ് അഡിക്റ്റും കൂടിയായിരുന്നു.വീട്ടുപകരണങ്ങളിൽ കൈ തട്ടി നടന്നിരുന്ന ജസ്റ്റിൻറെ കഴിവ് പ്രോത്സാഹിപ്പിച്ചത് അമ്മയാണ്.മകന് സമ്മാനമായി ഒരു ഡ്രം സെറ്റ് വാങ്ങി നൽകിയാണ് പാറ്റി മാലറ്റ് അത് വ്യക്തമാക്കിയത്.
പിന്നീട് അങ്ങോട്ട് ഡ്രംസിന് പുറമേ പിയാനോയും ഗിറ്റാറും വായിക്കാൻ ജസ്റ്റിൻ കഴിവ് നേടി. 2007 ൽ അതായത് ജസ്റ്റിന് 12 വയസ്സുള്ളപ്പോൾ സോസിക്ക് എന്ന സോങ് ലോക്കൽ സിംഗിംഗ് കോമ്പറ്റീഷനിൽ പാടി രണ്ടാം സ്ഥാനം നേടി.മറ്റാരുടെയും കീഴിൽ സംഗീതം പഠിക്കാൻ പോകാതെ സ്വയം പരിശീലിച്ചാണ് ജസ്റ്റിൻ ഈ നേട്ടം സ്വന്തമാക്കിയത്.
ജസ്റ്റിന്റെ പാട്ട് തന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും കേൾക്കാൻ വേണ്ടി അമ്മ ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ അപ്‌ലോഡ് ചെയ്തു. പിന്നീട് ജസ്റ്റിൻ ബീവറുടെ ഉയർച്ചയ്ക്ക് നിമിത്തമായത് സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂട്ടർ ബ്രോൺ എന്ന വ്യക്തിയായിരുന്നു.
വ്യത്യസ്ത ശബ്ദമുള്ള ഗായകരെ തിരയുകയായിരുന്നു അദ്ദേഹം.ആകസ്മികമായി ജസ്റ്റിന്റെ വീഡിയോകൾ കാണുകയും താൻ തേടിക്കൊണ്ടിരുന്ന കലാകാരൻ ഇതു ന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.അദ്ദേഹം ജസ്റ്റിനെ അന്വേഷിച്ച് കണ്ടെത്തി. അമ്മയോട് ജസ്റ്റിനു നല്ല ഭാവിയുണ്ട് എന്നും ഇവിടെ നിന്നാൽ അത് വളർത്താൻ കഴിയുകയില്ലെന്നും അതിനാൽ അമേരിക്കയിലെ അറ്റ്ലാൻഡയിലേക്ക് തന്നോടൊപ്പം അയക്കണമെന്നും സ്കൂട്ടർ അഭ്യർത്ഥിച്ചു.
ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് സ്കൂട്ടർ ബ്രോണിനൊപ്പം അയക്കാൻ അമ്മ സമ്മതിച്ചു.അങ്ങനെ പതിമൂന്നാമത്തെ വയസ്സിൽ ജസ്റ്റിൻ അറ്റ്ലാന്റിയിലേക്ക് പറന്നു.2009-ൽ, അദ്ദേഹത്തിന്റെ ആദ്യ സിംഗിൾ, "വൺ ടൈം", ലോകമെമ്പാടും ഹിറ്റായി, കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും പ്ലാറ്റിനം സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആദ്യ ഇപി ആൽബം "മൈ വേൾഡ്" അന്താരാഷ്ട്ര വിജയവും നേടി. ബിൽബോർഡ് ഹോട്ട് 100-ലെ ആദ്യ റെക്കോർഡ് ചാർട്ടിൽ നിന്ന് ഏഴ് ഗാനങ്ങൾ നേടിയ ആദ്യത്തെ കലാകാരനായി അദ്ദേഹം മാറി.
2010-ൽ അദ്ദേഹം തന്റെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായ മൈ വേൾഡ് 2.0 പുറത്തിറക്കി. അതിനുശേഷം നെവർ സേ നെവർ 2011 ൽ വിജയകരമായി.2012-ൽ അദ്ദേഹം തന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ ബിലീവ് പുറത്തിറക്കി. 2015-ൽ അദ്ദേഹം തന്റെ നാലാമത്തെ സ്റ്റുഡിയോ ആൽബമായ പർപ്പസ് പുറത്തിറക്കി.
ഗ്രാമി അവാർഡും അമേരിക്കൻ സംഗീത അവാർഡും നേടിയിട്ടുണ്ട്. ഫോർബ്സ് മാഗസിൻ "ലോകത്തിലെ ഏറ്റവും ശക്തരായ പത്ത് സെലിബ്രിറ്റികളിൽ" അദ്ദേഹത്തെ നിരവധി തവണ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഇല്ലായ്മയിൽ നിന്നും വളർന്നുവന്ന ഒരു വ്യക്തിയായിരുന്നു ജസ്റ്റിൻ. നശിച്ചു പോകാൻ പല വഴികൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ ജീവിതം ഉയർത്തിക്കൊണ്ടുവന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...