69th National Film Awards : ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസിന് പ്രത്യേക ജ്യൂറി പരാമർശം, അല്ലു അർജുൻ മികച്ച നടൻ

National Film Awards 2023 Live Updates : നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ. ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങൾ അന്തിമപട്ടികയിൽ എന്ന് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 05:59 PM IST
Live Blog

69-മത് ദേശീയ ചലച്ചിത്ര പുരസ്കാരം അൽപസമയത്തിനകം പ്രഖ്യാപിക്കും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് കേന്ദ്ര വാർത്ത വിതരണമന്ത്രി അനുരാഗ് ഠാക്കൂറാണ് പ്രഖ്യാപനം നടത്തുക. ജോജു ജോർജ് നായകനായ നായാട്ട്, ടൊവീനോ തോമസിന്റെ മിന്നൽ മുരളി, ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ, ആവാസ് വ്യൂഹം തുടങ്ങിയ ചിത്രങ്ങൾ ചുരുക്ക പടികയിൽ ഉൾപ്പെടുത്തതായിട്ടാണ് റിപ്പോർട്ട്. മികച്ച നടന്മാരുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ബിജു മേനോനും ജോജു ജോർജും ഇടം നേടിയതായിട്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

24 August, 2023

  • 18:00 PM

    ആവാസവ്യൂഹം സിനിമയ്ക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം

  • 17:45 PM

    മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം - മേപ്പടിയാൻ ഒരുക്കിയ വിഷ്ണു മോഹനന്

  • 17:45 PM

    മികച്ച ചിത്രം - റോക്കെട്രി :  ദി നമ്പി എഫെക്ട്

  • 17:45 PM

    അല്ലു അർജുൻ മികച്ച നടൻ

  • 17:45 PM

    മികച്ച നടി - അലിയ ഭട്ട് (ഗംഗുഭായി കാത്തിയവാദി), കൃതി സാനോൺ (മിമി)

  • 17:45 PM

    മികച്ച് തിരക്കഥയ്ക്ക് നായാട്ടിന് പുരസ്കാരം. ഷാഹി കബീറിനാണ് പുരസ്കാരം

  • 17:45 PM

    മലയാള ചിത്രം ചവിട്ട് മികച്ച സൌണ്ട് പ്രോഡക്ഷൻ പുരസ്കാരം. മികച്ച സിങ്ക് സൌണ്ട് സംവിധാനത്തിനാണ് പുരസ്കാരം

  • 17:45 PM

    ഹോമിന് മികച്ച മലയാള ചിത്രം പുരസ്കാരം

  • 17:45 PM

    ഹോ സിനിമയിലെ പ്രകടനത്തിന് ഇന്ദ്രൻസ് സ്പെഷ്യൽ ജ്യൂറി പരാമർശം

  • 17:30 PM

    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുക്കിയ മൂന്നാ വളവ് നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥതി ചിത്രമായി തിരഞ്ഞെടുത്തു

  • 17:30 PM

    മലയാള ചിത്രം 'കണ്ടിട്ടുണ്ട്' നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി

  • 16:30 PM

     വാർത്ത വിതരണ മന്താലയത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഫല പ്രഖ്യാപനം

  • 16:30 PM

    വൈകിട്ട് അഞ്ച് മണിക്ക് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ചലചിത്ര പുരസ്കാര പ്രഖ്യാപനം നടത്തും

Trending News