Maamannan Movie: ഉദയനിധി സ്റ്റാലിനും കീർത്തി സുരേഷും ഒന്നിക്കുന്നു; 'മാമന്നനി'ലെ മനോഹര ​ഗാനം പുറത്ത്

റെഡ് ജയിന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് മാമന്നൻ എന്ന ചിത്രം നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 03:00 PM IST
  • വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ ചിത്രത്തിലെ ഒരു മനോഹര ​ഗാനം പുറത്തിറങ്ങി.
  • ചിത്രത്തിൻറെ ഡബ്ബിം​ഗ് പുരോ​ഗമിക്കുകയാണ്.
  • ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്.
Maamannan Movie: ഉദയനിധി സ്റ്റാലിനും കീർത്തി സുരേഷും ഒന്നിക്കുന്നു; 'മാമന്നനി'ലെ മനോഹര ​ഗാനം പുറത്ത്

ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മാമന്നൻ'. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ ചിത്രത്തിലെ ഒരു മനോഹര ​ഗാനം പുറത്തിറങ്ങി. ചിത്രത്തിൻഡറെ ഡബ്ബിം​ഗ് പുരോ​ഗമിക്കുകയാണ്. ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

Also Read: Bazooka Movie : 'ഒരു രക്ഷയുമില്ല' ; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

 

'ദസറ' എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹതിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യെന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹകനായ 'ദസറ'യില്‍ വേഷമിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News