Maamannan Trailer: പ്രതീക്ഷകൾ ഉയർത്തി മാമന്നൻ ട്രെയിലർ; ഉദയനിധി സ്റ്റാലിൻ ചിത്രം തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ശക്തമായ കഥാപാത്രങ്ങളെയാണ് ഇതിൽ ഓരോരുത്തരും കൈകാര്യം ചെയ്യുന്നത്. മാരി ശെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 06:48 PM IST
  • പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് ഇപ്പോൾ കൂടുതൽ പ്രതീക്ഷകൾ നൽകുന്നതാണ് മാമന്നന്റെ ട്രെയിലർ.
  • ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നുള്ളത് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
  • മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ.
Maamannan Trailer: പ്രതീക്ഷകൾ ഉയർത്തി മാമന്നൻ ട്രെയിലർ; ഉദയനിധി സ്റ്റാലിൻ ചിത്രം തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മാമന്നൻ'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് ഇപ്പോൾ കൂടുതൽ പ്രതീക്ഷകൾ നൽകുന്നതാണ് മാമന്നന്റെ ട്രെയിലർ. ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നുള്ളത് ട്രെയിലറിൽ നിന്നും വ്യക്തമാണ്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. 

വടിവേലുവിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയാകും മാമന്നൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. പുറത്തിറങ്ങിയ ​ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻഡറെ ഡബ്ബിം​ഗ് പുരോ​ഗമിക്കുകയാണ്. ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പ്രഖ്യാപനമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ജൂൺ 29ന് തന്നെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Also Read: Madhuvidhu Web Series: ഡിസ്നി ഹോട്ട്സ്റ്റാറിന്റെ അടുത്ത വെബ് സീരീസ് വരുന്നു; നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന 'മധുവിധു'

മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിലാണ് നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News