Maharaja Ott: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ.

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 06:43 PM IST
  • ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
  • ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.
Maharaja Ott: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

വിജയ് സേതുപതി നായകനായ മഹാരാജ ഒടിടിയിലേക്ക്. ചിത്രം ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം 100 കോടി ക്ലബിൽ ഇടം നേടിയ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. കൂടാതെ വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രം കൂടിയാണ് മഹാരാജ. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം.

ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ആരാൺമയ് 4 ആണ് ഈ വർഷം 100 കോടി കടന്ന ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ കളക്ഷനെയും മറികടന്നിരിക്കുകയാണ് മഹാരാജ.

 

വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 

Also Read: ​Adios Amigo: ഗോപി സുന്ദറിന്റെ ഈണത്തിൽ പുതിയ ​ഗാനം; 'അഡിയോസ് അമി​ഗോ' ആദ്യ സിം​ഗിൾ എത്തി

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News