Maharani Movie: റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്ന 'മഹാറാണി'; സെക്കൻഡ് ലുക്ക് പോസ്റ്റർ

മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 02:32 PM IST
  • പ്രണയ കഥ കൂടി പറയുന്ന ഒരു കോമഡി ചിത്രമായിരിക്കും മഹാറാണി എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
  • വാലന്റൈൻസ് ദിനത്തിലാണ് സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
  • മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്.
Maharani Movie: റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്ന 'മഹാറാണി'; സെക്കൻഡ് ലുക്ക് പോസ്റ്റർ

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മഹാറാണി. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. റോഷൻ മാത്യൂ, ജോണി ആന്റണി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ബാലു വർ​ഗീസ്, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങി നിരവധി താരങ്ങളെ പോസ്റ്ററിൽ കാണാം. ഒരു പെൺകുട്ടിയെയും പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രണയ കഥ കൂടി പറയുന്ന ഒരു കോമഡി ചിത്രമായിരിക്കും മഹാറാണി എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. വാലന്റൈൻസ് ദിനത്തിലാണ് സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

ജി.മാർത്താണ്ഡന്റെ ഫേസ്ബുക്ക് പോസ്റ്റ്:

''മഹാറാണി
ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി .നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും ഈ പോസ്റ്റർ ഷെയർ ചെയ്യുമല്ലോ .നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ് എൻറെയും മഹാറാണിയുടെയും കരുത്ത് .എല്ലാ സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ടീം മഹാറാണി.''

Also Read: 18+ First Look: നസ്ലിനും മാത്യുവും വിവാഹിതരായി! ഞെട്ടി പ്രേക്ഷകർ, ഇതതല്ലെന്ന് സംവിധായകൻ; ' 18+ 'ഫസ്റ്റ് ലുക്ക്

 

ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ക്യാമറ - ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, പി.ആർ.ഒ - പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News