Watch: നമ്രതയും സാമും ചേര്‍ന്ന് മലൈകയോട് ചെയ്തത്!!

#midweekmotivation എന്ന ഹാഷ് ടാഗിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ 'നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ' എന്നും പറയുന്നുണ്ട്.  

Last Updated : May 16, 2019, 01:31 PM IST
Watch: നമ്രതയും സാമും ചേര്‍ന്ന് മലൈകയോട് ചെയ്തത്!!

16 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണ് 45കാരിയും ബോളിവുഡ് താരവുമായ മലൈക അറോറ. 

എന്നാല്‍, ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത മലൈകയെ കണ്ടാല്‍ അത്ര പ്രായം പറയുകയുമില്ല.

ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള മലൈകയുടെ എറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

തന്‍റെ വടിവൊത്ത ശരീരം നിലനിര്‍ത്താന്‍ ചില്ലറ അധ്വാനമൊന്നുമല്ല മലൈകയെടുക്കുന്നതെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണിത്. 

തന്‍റെ വര്‍ക്കൌട്ട് സെക്ഷനിടെ പകര്‍ത്തിയ ഒരു വീഡിയോയാണ് മലൈക തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

#midweekmotivation .... look Wat u made me do ....... @samsmith @namratapurohi @reebokindia

A post shared by Malaika Arora (@malaikaaroraofficial) on

#midweekmotivation എന്ന ഹാഷ് ടാഗിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ 'നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ' എന്നും പറയുന്നുണ്ട്.  

സാം സ്മിത്ത്, റീബോക് ഇന്ത്യ, നമ്രത പുരോഹിത് എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെയും മലൈക പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

ഇതാദ്യമായല്ല മലൈക തന്‍റെ വര്‍ക്കൌട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവക്കുന്നത്. തന്‍റെ ആരാധകരെ പ്രചോദിപ്പിക്കുന്ന വീഡിയോകള്‍ ഇതിന് മുന്‍പും മലൈക സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Trending News