ഫെബ്രുവരിയിൽ രണ്ട് ഗംഭീര ഒടിടി റിലീസുകളാണ് കാത്തിരുന്നത്. ഇവ രണ്ടും വെള്ളിയാഴ്ച അർദ്ധ രാത്രി മുതൽ വിവിധ പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. നിമിഷ സജയൻ റോഷൻ മാത്യു ടീമിൻറെ പോച്ചറും, മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം മലൈക്കോട്ടൈ വാലിബനുമാണ് റിലീസായത്.
എപ്പോൾ എവിടെ കാണാം
ആമസോൺ പ്രൈമിലാണ് പോച്ചർ സ്ട്രീമിംഗ് തുടങ്ങിയത്. ഹോട്ട് സ്റ്റാറിലാണ് മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുന്നത്. എന്തായാലും രണ്ട് റിലീസുകളിലും പ്രേക്ഷകരും വലിയ ആവേശത്തിലാണ്. ജനുവരി 25ന് തിയറ്ററുകളിൽ റിലീസായ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങിയ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ.
65 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാനായിരുന്നില്ല. 5.65 കോടി ആദ്യ ദിനം കേരള ബോക്സ്ഓഫീസിൽ ചിത്രം നേടിയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. എന്തായാലും ഒടിടി റിലീസോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് പ്രതീക്ഷ.
രാജസ്ഥാൻ, ചെന്നൈ, പുതുച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായിട്ടാണ് മലൈക്കോട്ടൈ വാലബിൻ ഷൂട്ട് ചെയ്തത്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
പോച്ചർ കാണാൻ
ആമസോൺ പ്രൈമിലാണ് പോച്ചർ റിലീസിനെത്തിയത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ പറ്റിയാണ് പറയുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നുള്ള എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ നല്ല സമരക്കാർ എന്നിവരുടെ അസാധാരണമായ ശ്രമങ്ങളെ ഈ പരമ്പരയിലൂടെ എടുത്തുകാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.