മലയാള സിനിമയില്‍ വളരെ നല്ല സിനിമകള്‍ സംവിധാനം ചെയ്ത രാജേഷ് പിള്ളയുടെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ട്രാഫിക്'. ഇപ്പോഴിതാ ട്രാഫിക് ഹിന്ദിയിലും വരുന്നു. സംവിധാനം ചെയ്തത് രാജേഷ് പിള്ള തന്നെ. സിനിമയുടെ റിലീസ് വൈകുന്നത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ വിടവാങ്ങലിന് ശേഷം ചിത്രം റിലീസിന് തയാറെടുക്കുന്നു. ചിത്രം മെയ് 6ന് തിയേറ്ററിലെത്തും.ഹിന്ദി പതിപ്പില്‍ ശ്രീനിവാസന്‍റെ കഥപാത്രം മനോജ് ബജ്‌പേയ്, അനൂപ് മേനോന്‍ അവതരിപ്പിച്ച പൊലീസ് വേഷം ജിമ്മി ഷെര്‍ഗില്‍, റഹ്മാന്റെ സിനിമ താരത്തിന്‍റെ കഥാപാത്രം പ്രസോണ്‍ജിത് ചാറ്റര്‍ജി എന്നിവരാണ് വേഷമിടുന്നത്. സുരേഷ് നായരാണ് ഹിന്ദി പതിപ്പിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.