Malikappuram Movie : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് പന്തളം രാജകുടുംബം

Malikappuram Movie Latest Update : പന്തളം രാജകുടുംബത്തിലെ ദീപ വർമ്മ, അരുൺ വർമ്മ, സുധിൻ ഗോപിനാഥ് എന്നിവരാണ് ലൊക്കേഷൻ സന്ദർശിച്ചതെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തു.  ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.  

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 01:13 PM IST
  • പന്തളം രാജകുടുംബത്തിലെ ദീപ വർമ്മ, അരുൺ വർമ്മ, സുധിൻ ഗോപിനാഥ് എന്നിവരാണ് ലൊക്കേഷൻ സന്ദർശിച്ചതെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തു.
    അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
  • ഉണ്ണി മുകുന്ദനും, ചിത്രത്തിൽ മാളികപ്പുറമായി എത്തുന്ന ബാലതാരം ദേവനന്ദയ്ക്കും ഒപ്പം സമയം ചിലവഴിച്ചതിന് ശേഷമാണ് ഇവർ മടങ്ങിയത്.
  • ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.
Malikappuram Movie : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് പന്തളം രാജകുടുംബം

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ ലൊക്കേഷൻ പന്തളം രാജകുടുംബം സന്ദർശിച്ചു. പന്തളം രാജകുടുംബത്തിലെ ദീപ വർമ്മ, അരുൺ വർമ്മ, സുധിൻ ഗോപിനാഥ് എന്നിവരാണ് ലൊക്കേഷൻ സന്ദർശിച്ചതെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തു. അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനും, ചിത്രത്തിൽ മാളികപ്പുറമായി എത്തുന്ന ബാലതാരം ദേവനന്ദയ്ക്കും ഒപ്പം സമയം ചിലവഴിച്ചതിന് ശേഷമാണ് ഇവർ മടങ്ങിയത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.  

ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൻറെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. തനിക്ക് ഈ ചിത്രത്തിൻറെ  ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്  നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോളിന്റെ കടാവാറിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാളികപ്പുറം.

ALSO READ : Malikappuram Movie : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ടൈറ്റിൽ പോസ്റ്ററെത്തി; ഷൂട്ടിങ് ആരംഭിച്ചു

കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവാനന്ദ, ശ്രീപത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂരാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്യുന്നത് രഞ്ജിൻ രാജാണ്. ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് സന്തോഷ് വർമ്മയും ബികെ ഹരിനാരായണനുമാണ്.

അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദന്റെ മറ്റൊരു ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. വാ​ഗതനായ അനൂപ് പന്തളമാണ് സംവിധായകൻ. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നതും അനൂപ് തന്നെയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷഫീഖിന്റെ സന്തോഷം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.  മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു.

 മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ്.ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News